ഭൂകമ്പത്തെത്തുടർന്ന് തുർക്കിയിലും സിറിയയിലും മരിച്ചവരുടെ എണ്ണം 24,000 കടന്നു. വിമതരുടെ പിടിയിലുള്ള വടക്കു പടിഞ്ഞാറൻ സിറിയയിലേക്ക് യുഎന്നിന്റെ കൂടുതൽ സഹായമെത്തി. 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തെത്തുടർന്ന് തുർക്കിയിലും സിറിയയിലും നൂറിലേറെ തുടർചലനങ്ങൾ ഉണ്ടായെന്നാണ് റിപ്പോർട്ട്. 7.5 തീവ്രതയുള്ള തുടർചലനവും ഇതിൽ ഉൾപ്പെടുന്നു. ഇരു രാജ്യങ്ങളിലുമായി പരുക്കേറ്റവരുടെ എണ്ണം 80,768 ആമെന്നാണ് ഔദ്യോഗിക കണക്ക്.
2011 ൽ ജപ്പാനിലെ ഫുകുഷിമ ദുരന്തത്തിൽ കൊല്ലപ്പെട്ടവരേക്കാൾ കൂടുതൽ പേർക്ക് ഈ ഭൂകമ്പത്തിൽ ജീവൻ നഷ്ടമായി. 22000 പേരാണ് അന്ന് കൊല്ലപ്പെട്ടത്. തുർക്കിയിലും സിറിയയിലും മരണസംഖ്യഉയരുമെന്നാണ് റിപ്പോർട്ട്.
യുഎന്നിന്റെ രണ്ടാം ഘട്ട സഹായവും വഹിച്ചുള്ള ട്രക്കുകൾ
വടക്കുപടിഞ്ഞാറൻ സിറിയയിലെത്തി. ബാബ് അൽ ഹവ ക്രോസിംഗ് പിന്നിട്ടാണ് സഹായം എത്തിച്ചത്. ടെന്റുകളും പുതപ്പുകളും ഭക്ഷണസാധനങ്ങളും ഇതിലുണ്ട്. ആദ്യ സഹായം വ്യാഴാഴ്ച എത്തിയിരുന്നു. കൂടുതൽ അടിയന്തര സഹായം സിറിയയിലേക്ക് ലോകരാഷ്ട്രങ്ങൾ എത്തിക്കണമെന്ന് വേൾഡ് ഫുഡ് പ്രോഗാം ആവശ്യപ്പെട്ടിട്ടുണ്ട്. യുദ്ധം വിതച്ച ദുരിതവും കോളറയും മോശം കാലാവസ്ഥയും ഇവിടുത്തെ ജനങ്ങൾക്ക് വെല്ലുവിളിയാണ്. അലെപ്പോയിൽ മാത്രം ഒരുലക്ഷം പേർക്ക് വീട് നഷ്ടമായെന്നാണ് കണക്ക്. 30000 പേരെ സ്കൂളുകളിലും പള്ളികളിലുമായി പുനരധിവസിപ്പിക്കാൻ കഴിഞ്ഞു.
70000 ഓളം പേർ അതിശൈത്യത്തിൽ കഴിയുന്നത് വലിയ ആശങ്കയായി മാറുന്നു.വരുംദിവസങ്ങളിൽ ഇവിടെ താപനില വീണ്ടും കുറഞ്ഞ് മൈനസ് രണ്ടിലേക്ക് എത്തുമെന്നാണ് മുന്നറിയിപ്പ്. അതിനിടെ ടെന്റുകളിൽ താമസിക്കാൻ താത്പര്യമില്ലാത്തവർക്ക് താമസത്തിന് വാടക നൽകുമെന്ന് തുർക്കി പ്രസിഡന്റ് രജബ് ത്വയിബ് എർദോഗൻ അറിയിച്ചു. ഹോട്ടലുകളിൽ കഴിയുന്നവരുടെ ചെലവും സർക്കാർ വഹിക്കും. ഒരു വർഷത്തിനുള്ളിൽ തകർന്ന കെട്ടിടങ്ങൾ പുനർനിർമിക്കുമെന്നാണ് പ്രസിഡന്റിന്റെ വാഗ്ദാനം.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/De2emmwfTnFCeEkD6XWBtJ