ട്വിറ്ററിൽ അക്കൗണ്ടുകൾ സസ്പെൻഡ് ചെയ്യപ്പെട്ടാൽ ഉപഭോക്താക്കൾക്ക് ഇനി അപ്പീൽ നൽകാം. ഈ അപ്പീലുകൾ ട്വിറ്ററിന്റെ പുതിയ മാനദണ്ഡങ്ങൾ അനുസരിച്ച് വിലയിരുത്തിപുനസ്ഥാപിക്കുന്ന കാര്യംപരിഗണിക്കും. ഫെബ്രുവരി ഒന്ന് മുതലാണ് ഈ രീതി നിലവിൽ വരികയെന്ന് ട്വിറ്റർ വ്യക്തമാക്കി. പുതിയമാനദണ്ഡങ്ങൾ അനുസരിച്ച്ഗുരുതരമായതുംതുടർന്നുകൊണ്ടിരിക്കുന്നതും ആവർത്തിക്കുന്നതുമായ ലംഘനങ്ങളുണ്ടായാൽ മാത്രമാണ് ട്വിറ്റർ അക്കൗണ്ടുകൾ സസ്പെൻഡ് ചെയ്യപ്പെടുക.
നിയമവിരുദ്ധ ഉള്ളടക്കങ്ങൾ, പ്രവൃത്തികൾ, കുറ്റകൃത്യങ്ങൾ പ്രോത്സാഹിപ്പിക്കുക, ഭീഷണിപ്പെടുത്തുക, മറ്റ് ഉപഭോക്താക്കളെ സംഘടിതമായി ഉപദ്രവിക്കുക തുടങ്ങിയ ഗുരുതര കുറ്റങ്ങളായി ട്വിറ്റർ കണക്കാക്കും. ട്വിറ്ററിന്റെ നയങ്ങൾക്ക് യോജിക്കാത്ത ട്വീറ്റുകളുടെ പ്രചാരം നിയന്ത്രിക്കുകയും അത്തരം ഉള്ളടക്കങ്ങൾ നീക്കം ചെയ്യാൻ ഉപഭോക്താക്കളോട് ആവശ്യപ്പെടുകയും ചെയ്യും.
ഇക്കഴിഞ്ഞ ഡിസംബറിൽ വിവിധ മാധ്യമപ്രവർത്തകരുടേയും ഇലോൺ മസ്കിനെ വിമർശിച്ച ചില പ്രമുഖരുടേയും അക്കൗണ്ടുകൾ ട്വിറ്റർ സസ്പെൻഡ് ചെയ്തത് വ്യാപകമായ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/BvzwqMI97baHONxRBIQs88