gnn24x7

റഷ്യ വ്യോമാക്രമണം ആരംഭിച്ചതിന് പിന്നാലെ യുക്രൈന്‍ പട്ടാള നിയമം പ്രഖ്യാപിച്ചു

0
536
gnn24x7

മോസ്‌കോ: റഷ്യ വ്യോമാക്രമണം ആരംഭിച്ചതിന് പിന്നാലെ യുക്രൈന്‍ രാജ്യത്ത് പട്ടാള നിയമം പ്രഖ്യാപിച്ചു. യുക്രൈനിലെ വിവിധ മേഖലകളില്‍ റഷ്യ വ്യോമാക്രമണം നടത്തി. ബെല്‍ഗോര്‍ഡ് പ്രവിശ്യയിലും കീവിലും കാര്‍ക്കിവിലും ക്രമറ്റോസ്‌കിലും വന്‍ സ്ഫോടനങ്ങള്‍ നടന്നു. റഷ്യന്‍ പോര്‍വിമാനങ്ങള്‍ തുടര്‍ച്ചയായി മിസൈലുകള്‍ വര്‍ഷിക്കുകയാണ്. ഇതിനിടെ ഒരു റഷ്യന്‍ വിമാനം യുക്രൈന്‍ വെടിവെച്ചിട്ടതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇതിന് പിന്നാലെ യുക്രൈന്‍ കീവ് വിമാനത്താവളം ഒഴിപ്പിക്കാന്‍ ആരംഭിച്ചു. റഷ്യ വ്യോമാക്രമണം ആരംഭിച്ചതിന് പിന്നാലെയാണ് കീവ് വിമാനത്താവളം ഒഴിപ്പിക്കാന്‍ യുക്രൈന്‍ സര്‍ക്കാര്‍ നീക്കം തുടങ്ങിയത്. വിമാനത്താവളത്തില്‍ നിന്ന് യാത്രക്കാരെയും ജീവനക്കാരെയും ഒഴിപ്പിക്കുകയാണ്.

ഇതിനിടെ റഷ്യന്‍ സൈന്യം ഒഡെസയിലും മറ്റ് പ്രദേശങ്ങളിലും അതിര്‍ത്തി കടന്ന് ഖാര്‍ക്കീവില്‍ ഇറങ്ങിയതായി യുക്രൈനിയന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. റഷ്യന്‍ ആക്രമണം അവസാനിപ്പിക്കാന്‍ ഐക്യരാഷ്ട്ര സഭ ഇടപെടണമെന്നും യുക്രൈന്‍ ആവശ്യപ്പെട്ടു.

ഡോണ്‍ബാസ്‌കില്‍ സൈനിക നടപടിക്ക് പുതിന്‍ അനുമതി നല്‍കി മിനിറ്റുകള്‍ക്കുളളിലാണ് റഷ്യ യുക്രൈനില്‍ വ്യോമാക്രമണം നടന്നത്. ആക്രമണത്തെ പ്രതിരോധിക്കാന്‍ ശ്രമിക്കരുതെന്നാണ് യുക്രൈന് പുതിന്‍ നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. ആയുധംവെച്ച് കീഴടങ്ങാനാണ് യുക്രൈന്‍ സൈനികര്‍ക്ക് പുതിന്റെ താക്കീത്. എന്നാല്‍ ആക്രമണത്തെ ശക്തമായി പ്രതിരോധിക്കുമെന്നാണ് യുക്രൈന്‍ പ്രതികരിച്ചത്.

ടാങ്കുകളും വലിയ ആയുധങ്ങളും വഹിക്കുന്നതിനു ഉപയോഗിക്കുന്ന സൈനികവാഹനങ്ങള്‍ ഉള്‍പ്പടെ യുക്രൈന് 40 കിലോമീറ്റര്‍ ചുറ്റളവില്‍ അണിനരന്നിട്ടുണ്ട്. രണ്ടര ലക്ഷത്തോളം റഷ്യന്‍ സൈനികരാണ് യുക്രൈനെ വളഞ്ഞിട്ടുള്ളത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here