gnn24x7

കേന്ദ്ര സഹമന്ത്രി സ്ഥാനത്ത് തുടരും; അതൃപ്തിയുണ്ടെന്ന റിപ്പോർട്ടുകൾ തള്ളി സുരേഷ് ഗോപി 

0
78
gnn24x7

ഡൽഹി: കേന്ദ്ര സഹമന്ത്രി സ്ഥാനത്ത് തുടരുമെന്ന് തൃശൂര്‍ എംപി സുരേഷ് ഗോപി. മറിച്ചുള്ള മാധ്യമ വാർത്തകൾ തെറ്റെന്ന് സുരേഷ് ഗോപി ഫേസ്ബുക്കില്‍ കുറിച്ചു. മോദി മന്ത്രിസഭയിൽ ഭാഗമാകുന്നതിൽ അഭിമാനമുണ്ടെന്നും സുരേഷ് ഗോപി പറയുന്നു. സഹമന്ത്രി പദവിയില്‍ സുരേഷ് ഗോപിക്ക് കടുത്ത അതൃപ്തിയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് വിശദീകരണവുമായി സുരേഷ് ഗോപിയുടെ ഫേസ്ബുക്ക് കുറിപ്പ് എത്തുന്നത്.

സിനിമയെ വെല്ലുന്ന ട്വിസ്റ്റുകൾക്കൊടുവിൽ സൂപ്പർതാരം സുരേഷ് ഗോപി കേന്ദ്രമന്ത്രിസഭയിലേക്ക് എത്തുന്നത്. 74686 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു തൃശ്ശൂരിൽ സുരേഷ് ഗോപിയുടെ ജയം.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7