gnn24x7

വീണ വിജയൻ്റെ മാസപ്പടി വിവാദം; മുഖ്യമന്ത്രി മറുപടി പറയണമെന്ന് മാത്യു കുഴൽനാടൻ

0
201
gnn24x7

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന് ലഭിച്ച മാസപ്പടിയുമായി ബന്ധപ്പെട്ടുള്ള വിവാദത്തില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. വിഷയം മുമ്പ് നിയമസഭയിൽ കൊണ്ട് വന്നപ്പോൾ മുഖ്യമന്ത്രിയുടെ മറുപടി ആക്രോശമായിരുന്നു. വീണ പണം വാങ്ങിയത് ക്രമ വിരുദ്ധമായിട്ടാണെന്നും മാത്യു കുഴൽനാടൻ ആരോപിച്ചു. എക്സലോജിക് എന്ന കമ്പനിക്ക് അപ്പുറം മുഖ്യമന്ത്രിയുടെ മകളായ വീണ വിജയന്‍ വ്യക്തിപരമായി പണം വാങ്ങിയിട്ടുണ്ട്.

കരിമണൽ ഖനനം നടത്തുന്ന കമ്പനിയിൽ നിന്നാണ് പണം വാങ്ങിയിരിക്കുന്നത്. ഈ ഇടപാട് ജനങ്ങളെ ബോധിപ്പിക്കാന്‍ മുഖ്യമന്ത്രി ബാധ്യസ്ഥനാണെന്നും മാത്യു കുഴൽനാടൻ കൂട്ടിച്ചേര്‍ത്തു. വിഷയത്തില്‍ സഭയിൽ അടക്കം പ്രതിഷേധം ഉണ്ടാകുമെന്നും മാത്യു കുഴൽനാടൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ക്രമ വിരുദ്ധമായി പണം വാങ്ങിയെന്ന് നിയമപരമായി കണ്ടെത്തിയ സാഹചര്യത്തിൽ വിഷയം വലിയ ഗൗരവമുള്ളതാണ്. എക്സാലോജിക് സോലൂഷൻ പണം വാങ്ങിയത് കരാർ ഉള്ളത് കൊണ്ടാവാം. എന്നാല്‍, വീണ വിജയൻ വ്യക്തിപരമായി പണം വാങ്ങിയത് എന്തിനാണെന്ന് മാത്യു കുഴൽനാടൻ എംഎൽഎ ചോദിക്കുന്നു. മുഖ്യമന്ത്രിയുടെ മകൾ മാസം തോറും പണം വാങ്ങിയത്തിനെ കുറിച്ച് മുഖ്യമന്ത്രി മന്ത്രി മറുപടി പറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group: https://chat.whatsapp.com/FWXGyNLHsfRD9YSOuav2LU

gnn24x7