gnn24x7

കൊല്ലത്ത് കിണർ ഇടിഞ്ഞ് അപകടം; നാലു തൊഴിലാളികൾ കുടുങ്ങി

0
384
gnn24x7

കൊല്ലം: കൊല്ലത്ത് കിണർ ഇടിഞ്ഞ് അപകടം. ഇന്ന് ഉച്ചയോടെ കൊട്ടിയം ആദിച്ചനല്ലൂർ പഞ്ചായത്ത് തഴുത്തല രണ്ടാം വാർഡിലെ ഒരു വീട്ടിലെ കിണർ വൃത്തിയാക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കിണർ ഇടഞ്ഞു വീണു തൊഴിലാളി ഉള്ളിൽ കുടുങ്ങുകയായിരുന്നു. ഫയർഫോഴ്സ് രക്ഷാപ്രവർത്തനം നടത്തുകയാണ്.

കഴിഞ്ഞ ആഴ്ച കൊല്ലം വെള്ളിമണിൽ കിണർ വൃത്തിയാക്കുന്നതിനിടെ മണ്ണിടിഞ്ഞു തൊഴിലാളി ഗിരീഷ്കുമാർ മരിച്ചിരുന്നു. കഴിഞ്ഞ വർഷമാണ് കുണ്ടറ പെരുമ്പുഴ കോവിൽ മുക്കിൽ 100 അടിയോളം താഴ്ചയുള്ള കിണറ്റിൽ നിന്ന് ചെളി വാരുന്നതിനിടെ നാലു തൊഴിലാളികൾ മരിച്ചത്.

gnn24x7