gnn24x7

എം വി ഗോവിന്ദനും പിണറായി വിജയനും എന്ത് കമ്മ്യൂണിസ്റ്റാണ്?; അബ്ദുറഹ്മാനെ മുഖ്യമന്ത്രി സംരക്ഷിക്കുന്നത് അപമാനകരമെന്ന് വി ഡി സതീശൻ

0
381
gnn24x7

തിരുവനന്തപുരം: “പട്ടിണി കിടക്കുന്നവന്‍ കളി കാണാന്‍ വരേണ്ട” എന്ന കായിക മന്ത്രിയുടെ പരാമ‍ർശത്തോട് രൂക്ഷമായി പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വീണ്ടും രംഗത്തെത്തി. അബ്ദുറഹ്‌മാനെ മുഖ്യമന്ത്രി സംരക്ഷിക്കുന്നത് കേരളത്തിന് അപമാനമാണെന്നും സി പി എം സമ്പന്നര്‍ക്കൊപ്പമായി മാറിയെന്നും സതീശൻ അഭിപ്രായപ്പെട്ടു. എം വി ഗോവിന്ദനും പിണറായി വിജയനും എന്ത് കമ്മ്യൂണിസ്റ്റാണെന്നും ഒരു കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിലെ അംഗം പട്ടിണി കിടക്കുന്നര്‍ കളി കാണാന്‍ വരേണ്ടെന്ന് പറഞ്ഞിട്ടും സംരക്ഷിക്കുന്നത് ശരിയാണോ എന്നും സതീശൻ ചോദിച്ചു. ഇത് സി പി എമ്മിനുണ്ടായ ജീര്‍ണതയെ തുടര്‍ന്നുണ്ടായ മാറ്റമാണെന്നും സി പി എം സാധാരണക്കാര്‍ക്കൊപ്പമല്ല സമ്പന്നരുടെ കൂടെയാണെന്നും ഈ മാറ്റമാണ് കേരളത്തില്‍ സി പി എമ്മിനെ തകര്‍ക്കാന്‍ പോകുന്നതെന്നും പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/BvzwqMI97baHONxRBIQs88

gnn24x7