പാലാ: മാർ സ്ലീവാ മെഡിസിറ്റിയിൽ വേൾഡ് പേഷ്യന്റ് സേഫ്റ്റി ദിനാചരണം നടത്തി. സി.ഇ.ഒ. റവ.ഡോ.അഗസ്റ്റിൻ കൂട്ടിയാനിയിൽ അധ്യക്ഷത വഹിച്ചു. പീഡിയാട്രീഷനും കൺസൾട്ടന്റ് ഇൻ മെഡിക്കൽ ലോയുമായ റവ.ഡോ.ജോർജ് എഫ്.മൂലയിൽ ഉദ്ഘാടനം ചെയ്തു.കുഞ്ഞുങ്ങളിലെ ലൈഫ്സ്റ്റൈലാണ് ഭാവിയിലെ അസുഖങ്ങൾക്ക് മുഖ്യകാരണമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ചെറുപ്പം മുതൽ കുട്ടികൾക്കു നൽകുന്ന മാനസിക ഉല്ലാസങ്ങൾ ഉൾപ്പെടെ വ്യായാമം അവരുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിനു കരുത്തു പകരുമെന്നും അദ്ദേഹം പറഞ്ഞു. ചീഫ് ഓഫ് മെഡിക്കൽ സർവ്വീസസ് എയർ കോമഡോർ ഡോ.പൗളിൻ ബാബു, ചീഫ് നഴ്സിംഗ് ഓഫിസർ ലഫ്.കേണൽ മജല്ല മാത്യു, ഇൻഫെക്ഷൻ കൺട്രോൾ മാനേജർ കുട്ടിയമ്മ ജോസഫ്, ചീഫ് ഓപ്പറേറ്റിംഗ് ഓഫിസർ ഡോ.ഗോപിനാഥ് എം, സേഫ്റ്റി ഓഫിസർ കെ.ആർ.ഷാജിമോൻ എന്നിവർ പ്രസംഗിച്ചു.
പേഷ്യന്റ് സേഫ്റ്റിയുമായി ബന്ധപ്പെട്ട ബെസ്റ്റ് പ്രാക്ടീസസ് പുരസ്കാരങ്ങൾ ഒ.പി.വിഭാഗത്തിൽ ഓങ്കോളജി ഡേ കെയറും, ഐ.പി വിഭാഗത്തിൽ പി.ഐ.സി.യുവും കരസ്ഥമാക്കി.തുടർന്ന് നടന്ന പാനൽ ചർച്ചയിൽ ഗൈനക്കോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ.ടി.ഗീത, പീഡിയാട്രിക്സ് വിഭാഗം കൺസൾട്ടന്റ് ഡോ.അനിറ്റ ആൻ സൈമൺ, അസോ.കൺസൾട്ടന്റ് ഡോ.അഞ്ജു മേരി ജോസ്, ക്ലിനിക്കൽ മൈക്രോബയോളജിസ്റ്റ് ഡോ.ജീന ജോർജ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ.സിസ്റ്റർ ജൂലി എലിസബത്ത്, ക്ലിനിക്കൽ ഫാർമസിസ്റ്റ് ബീന ജോൺസൺ, ചീഫ് ക്ലിനിക്കൽ ഡയറ്റീഷ്യൻ ജിജിനു.ജെ, ക്ലിനിക്കൽ സേഫ്റ്റി ഓഫിസർ ബിനു ലക്ഷ്മണൻ എന്നിവർ പങ്കെടുത്തു. ഡോ.ലക്ഷ്മി പണിക്കർ മോഡറേറ്ററായി. വേൾഡ് പേഷ്യന്റ് ദിനാചരണത്തിന്റെ ഭാഗമായി പൊതുജനങ്ങൾക്കായി ആശുപത്രിയിൽ വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ പേഷ്യന്റ് സേഫ്റ്റി രീതികളുടെ പ്രദർശനവും ബോധവൽക്കരണവും സംഘടിപ്പിച്ചു.
Follow Us on Instagram!
GNN24X7 IRELAND :
https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb