കുവൈറ്റിൽ 372 തരം മരുന്നുകളുടെവിതരണം സ്വദേശികൾക്ക് മാത്രമായിപരിമിതപ്പെടുത്തി. കുവൈറ്റ് ആരോഗ്യമന്ത്രി അഹമ്മദ് അൽ അവാദിയുടെനിർദ്ദേശ പ്രകാരമാണ് നടപടി. പൗരന്മാർക്ക് മെച്ചപ്പെട്ട ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ അവാദിയുടെ നിർദേശത്തെ തുടർന്നാണ് പുതിയ നടപടി.
എന്നിരുന്നാലും, സ്വദേശികൾക്ക് മാത്രമായി പരിമിതപ്പെടുത്തിയ മരുന്നുകളുടെ ബദലുകൾ വിപണിയിൽ ലഭ്യമാണ്. മരുന്നുകളുടെ ബദലുകൾ വേറേ ലഭിക്കുമെന്നതിനാൽ ഈ തീരുമാനം രാജ്യത്തെ താമസക്കാരുടെ ആരോഗ്യ നിലയെ ബാധിക്കില്ലെന്നാണ് മന്ത്രാലയത്തിന്റെ വിശദീകരണം.
സർക്കാർ ആശുപത്രികൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെല്ലാം മരുന്ന് ക്ഷാമം തുടരുകയാണ്. കൊവിഡിനെ തുടർന്ന് ആഗോള തലത്തിലെ മരുന്നുകളുടെ ഉത്പാദനം സമയബന്ധിതമായി ടെൻഡർ നടപടികൾ പൂർത്തീകരിക്കാത്തതുമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/BvzwqMI97baHONxRBIQs88







































