ദുബായ്: പലസ്തീൻ-കനേഡിയൻ വ്യവസായി ഒമർ ആയിഷ് സമർപ്പിച്ച കേസിൽ സൗദി മന്ത്രിക്കെതിരെയും അദ്ദേഹത്തിന്റെ നാല് സഹോദരന്മാർക്കെതിരെയും കുറ്റം ചുമത്തി ദുബായ് കോടതി. ഇപ്പോഴത്തെ സൗദി തൊഴിൽ മന്ത്രി അഹമ്മദ് അൽ രാജിക്കെതിരെയാണ് കുറ്റം ചുമത്തിയിരിക്കുന്നത്.
നവംബർ 25 നാണ് വിധി പുറപ്പെടുവിത്. ഫലസ്തീൻ വ്യവസായിക്ക് 1.7 ബില്യൺ യുഎഇ ദിർഹാം (462.8 മില്യൺ ഡോളർ) നഷ്ടപരിഹാരം നൽകാൻ സൗദി മന്ത്രിക്കും സഹോദരങ്ങൾക്കും കോടതി ഉത്തരവിട്ടു. കൂടാതെ പിഴയുടെ തുക 2017 മാർച്ച് 12 മുതൽ പേയ്‌മെന്റ് പൂർത്തിയാകുന്നതുവരെ ഒമ്പത് ശതമാനം വാര്‍ഷികപ്പലിശ ഈടാക്കാനാണ് നിര്‍ദേശം.
പലസ്തീൻ-കനേഡിയൻ വ്യവസായി ഒമർ ആയിഷിനു 2.8 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്നും അഹ്മദ് അല്‍ റാജ്ഹിയോട് കോടതി ആവശ്യപ്പെട്ടു.






































