ഷാര്‍ജ: ഇന്ത്യയില്‍ നിന്ന് ഷാര്‍ജയിലേക്ക് മടങ്ങുന്ന കുട്ടികള്‍ക്ക് മാത്രമാണ് നിലവില്‍ കോവിഡ് 19 സര്‍ട്ടിഫിക്കറ്റ് ആവശ്യം ഇല്ലയെന്ന തീരുമാനം എന്ന് എയര്‍ഇന്ത്യ.
യുഎഇ ലേക്ക് മടങ്ങുന്ന 12 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് കോവിഡ് 19 പരിശോധന ആവശ്യമില്ലെന്ന് കഴിഞ്ഞ ദിവസം എയര്‍ ഇന്ത്യ ഏക്‌സ്പ്രസ്സ് അറിയിച്ചിരുന്നു.
പിന്നാലെയാണ് ഷാര്‍ജയിലേക്ക് മടങ്ങുന്ന കുട്ടികള്‍ക്ക് മാത്രമാണ് നിലവില്‍ കോവിഡ് 19 സര്‍ട്ടിഫിക്കറ്റ് ആവശ്യം ഇല്ലയെന്ന കാര്യം എയര്‍ ഇന്ത്യ വിശദീകരിച്ചത്. എന്നാല്‍ കുട്ടികള്‍ക്ക് കോവിഡ് പരിശോധനാ ഫലം നിര്‍ബന്ധം ആണോ എന്ന വിഷയത്തില്‍ ദുബായ്,അബുദാബി അധികൃതരില്‍ നിന്നുള്ള സ്ഥിരീകരണത്തിന് കാത്തിരിക്കുകയാണെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി.





































