gnn24x7

ബുര്‍ജ് ഖലീഫയുടെ നിര്‍മാണ കമ്പനിയായ അറബ്ടെക് പൂട്ടുന്നു

0
229
gnn24x7

ദുബായ്: ലോകത്തെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ദുബായിലെ ബുര്‍ജ് ഖലീഫയുടെ നിര്‍മാണ കമ്പനിയായ അറബ്ടെക് പൂട്ടുന്നു. സാമ്പത്തിക സ്ഥിതി മോശമായതിനെ തുടർന്നാണ് ലിക്വിഡേഷനിലേക്ക് പോകുന്നതെന്ന് അറബ്ടെക് ഔദ്യോഗികമായി അറിയിച്ചു.

നിർമാണ മേഖലയിലുണ്ടായ ആഘാതങ്ങളും സാമ്പത്തിക പ്രയാസങ്ങളും മൂലം നിര്‍മാണ കമ്പനികള്‍ കുറച്ചു വര്‍ഷങ്ങളായി പ്രയാസത്തിലായിരുന്നു. കമ്പനിയുടെ ഭാവിയെക്കുറിച്ച് ആഴ്ചകളോളം പ്രചരിച്ച ഊഹാപോഹങ്ങൾക്ക് ശേഷമാണ് ഇപ്പോൾ പ്രഖ്യാപനം വന്നിരിക്കുന്നത്.

അറബ്‌ടെക്കിന്റെ ഈ നീക്കം യുഎഇയിലെ നിരവധി വിതരണക്കാരെയും സബ് കരാറുകാരെയും ദേഷകരമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here