gnn24x7

മക്കയിലെ പ്രധാനപള്ളിയിലേക്ക് കാറോടിച്ച് കയറ്റിയ സൗദി പൗരന്‍ അറസ്റ്റില്‍

0
307
gnn24x7

റിയാദ്: വെള്ളിയാഴ്ച വൈകി മക്കയിലെ ഗ്രാൻഡ് മോസ്കിന്റെ പുറം പരിധിക്കുള്ളിലെ ഗേറ്റിലേക്ക് ഒരു ഡ്രൈവർ കാറിൽ അമിത വേഗത്തിൽ വന്ന് ഇടിച്ചു കേറ്റി. കാറിൽ നിന്ന് വലിച്ചിഴച്ച അയാളെ സൗദി സുരക്ഷാ അധികൃതർ അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാത്രി 10.30 ഓടെയായിരുന്നു സംഭവം. തെക്കൻ സ്ക്വയറിനു ചുറ്റുമുള്ള റോഡിൽ അമിത വേഗതയിലാണ് കാർ ഓടിച്ചതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ജനത്തിരക്ക് കുറവായിരുന്നതിനാല്‍ സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

അസാധാരണമായ അവസ്ഥയിലായിരുന്ന സൗദി പൗരനാണ് കാറിന്റെ ഡ്രൈവർ എന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. സൗദി പൗരനായ ഡ്രൈവറെ അറസ്റ്റ് ചെയ്യുകയും ചോദ്യം ചെയ്യാനായി പബ്ലിക് പ്രോസിക്യൂട്ടറെ സമീപിക്കുകയും ചെയ്തു.

gnn24x7