തിരുവനന്തപുരം: കോവിഡ് 19 ബാധിച്ച് യുഎഇയിലും യുഎസിലുമായി രണ്ട് മലയാളികൾ കൂടി മരിച്ചു. തിരുവനന്തപുരം ഈഞ്ചയ്ക്കൽ സ്വദേശി ബി. രാജബാലൻ നായർ (71) ന്യൂയോർക്കിലും തൃത്താല പട്ടിത്തറ പായത്തിലെ തലക്കശ്ശേരി കണിച്ചിറക്കൽ വീട്ടിൽ അബ്ദുൾഹമീദ് (47) ദുബായിലുമാണ് മരിച്ചത്.
1992 മുതൽ ന്യൂയോർക്കിൽ ഫാർമസ്യൂട്ടിക്കൽ കമ്പനി നടത്തി വരികയായിരുന്നു രാജബാലൻ. ബെല്‍വ്യു ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ഭാര്യ ഇന്ദു ഇതേ ആശുപത്രിയിൽ നഴ്സാണ്. മക്കൾ: ശബരിനാഥ്, ജയദേവ്. സംസ്കാരം മെയ് 19ന് ന്യൂയോർക്കിൽ നടക്കും.
ദുബായിൽ സ്വന്തമായി ബിസിനസ് നടത്തിവരികയാണ് അബ്ദുൾ ഹമീദ്. കോവിഡ് ബാധിതനായി കഴിഞ്ഞ ഒരാഴ്ചയായി ചികിത്സയിൽ കഴിയുകയായിരുന്നു. ഖബറടക്ക ചടങ്ങുകൾ ദുബായിൽ തന്നെ നടന്നു. ആറുമാസം മുമ്പാണ് ഹമീദ് നാട്ടിൽ വന്നു മടങ്ങിയത്. ഭാര്യ: ഷമീറ. മകൻ: ഇഷാം






































