gnn24x7

സൗദിയുടെ ദക്ഷിണാതിർത്തി പ്രദേശങ്ങളിലേക്ക് ഹൂത്തികൾ അയച്ച സ്ഫോടക വസ്തുക്കൾ നിറച്ച ഡ്രോൺ പ്രതിരോധ സേന തകർത്തു

0
250
gnn24x7

സൗദിയുടെ ദക്ഷിണാതിർത്തി പ്രദേശങ്ങളിലെ ജനവാസ കേന്ദ്രങ്ങളെ ലക്ഷ്യമാക്കി ഹൂത്തികൾ അയച്ച സ്ഫോടക വസ്തുക്കൾ നിറച്ച ഡ്രോൺ പ്രതിരോധ സേന തകർത്തു.

കഴിഞ്ഞ ദിവസം വൈകുന്നേരമായിരുന്നു ദക്ഷിണാതിർത്തിയിലെ പട്ടണങ്ങൾക്ക് നേരെയും ജനവാസ കേന്ദ്രങ്ങൾക്ക് നേരെയും ഡ്രോൺ ആക്രമണം നടന്നതെന്ന് കേണൽ തുർക്കി അൽ മാൽകി പറഞ്ഞു.

അതോടൊപ്പം ജിസാനിലെ ജനവാസ കേന്ദ്രങ്ങളെ ലക്ഷ്യമാക്കി ഹൂത്തികൾ നടത്തിയ ബാലിസ്റ്റിക്ക് മിസൈൽ ആക്രമണവും തകർത്തതായി തുർക്കി മാലികി അറിയിച്ചു.

അതേ സമയം ബാലിസ്റ്റിക് മിസൈൽ വിക്ഷേപിച്ച സ്ഥലത്തെ ജനങ്ങളെ ഹൂത്തികൾ മനുഷ്യ കവചങ്ങളാക്കി വെച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി വിവിധ സന്ദർഭങ്ങളിൽ ഹൂത്തികൾ സൗദിക്ക് നേരെ ഡ്രോൺ ആക്രമണങ്ങളും മിസൈൽ ആക്രമണങ്ങളും നടത്തിയിരുന്നു.

എന്നാൽ പ്രതിരോധ സേനയുടെ പിഴവില്ലാത്ത ജാഗ്രത കൊണ്ട് അവയെല്ലാം സൗദിയുടെ മണ്ണിൽ പതിക്കുന്നതിനു മുംബ് തന്നെ നിർവീര്യമാക്കാൻ സാധിക്കുകയായിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here