gnn24x7

ദിവസം 100 രൂപ മിച്ചം പിടിച്ച് ഇവിടെ നിക്ഷേപിക്കൂ; 15 വർഷത്തിനുള്ളിൽ നിങ്ങൾക്ക് 34 ലക്ഷം രൂപ ടെ സമ്പാദ്യത്തിന് ഉടമയാകാം

0
443
gnn24x7

വലിയ സമ്പാദ്യങ്ങൾക്കൊപ്പം ചെറിയ സമ്പാദ്യങ്ങളിൽ കൂടി നിങ്ങൾ ശ്രദ്ധ ചെലുത്തുകയാണെങ്കിൽ, ഭാവിയിൽ നിങ്ങൾക്ക് സാമ്പത്തിക പ്രയാസങ്ങൾ ഒഴിവാക്കാനാകും. ദൈനംദിന ചെലവുകളിൽ നിന്ന് അച്ചടക്കത്തോടെ നിങ്ങളുടെ കുട്ടിയുടെ പേരിൽ വെറും 100 രൂപ ലാഭിക്കുകയാണെങ്കിൽ, വെറും 15 വർഷത്തിനുള്ളിൽ നിങ്ങൾക്ക് 34 ലക്ഷം രൂപ ടെ സമ്പാദ്യത്തിന് ഉടമയാകാം. എത്രയും വേഗം നിങ്ങൾ  ഇത് തുടങ്ങുന്നുവോ, അത്രയും നേട്ടം സ്വന്തമാക്കാം. മ്യൂച്വൽ ഫണ്ടിന്റെ ചില മികച്ച സ്കീമുകളിലൂടെയാണ് ഇത് സാധ്യമാകുക. 15 വർഷത്തിനുള്ളിൽ 34 ലക്ഷം എങ്ങനെ ഉണ്ടാക്കാമെന്ന് അറിയാം.

വിപണിയിൽ ധാരാളം നിക്ഷേപ സാധ്യതകൾ ഉണ്ട്. സിസ്റ്റമാറ്റിക് ഇൻ‌വെസ്റ്റ്മെൻറ് പ്ലാൻ (എസ്‌ഐ‌പി) വഴി നിങ്ങൾ മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുകയാണെങ്കിൽ, മികച്ച വരുമാനം ലഭിക്കും. നിക്ഷേപം തുടങ്ങി 15 മുതൽ 20 വർഷത്തിനുള്ളിൽ 20 ശതമാനമോ അതിൽ കൂടുതലോ വാർഷിക വരുമാനം നൽകുന്ന നിരവധി ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകൾ ഉണ്ട്. നിങ്ങൾക്ക് കുറച്ച് റിസ്ക് എടുക്കാനാകുമെങ്കിൽ, ഇത് നിങ്ങൾക്ക് മികച്ച ഓപ്ഷനാണ്.

നിങ്ങളുടെ കുട്ടിയുടെ പേരിൽ ദിവസേന 100 രൂപ അല്ലെങ്കിൽ മാസം 3000 രൂപ എസ്‌ഐ‌പി ചെയ്ത് ഈ രീതിയിൽ, 34 ലക്ഷം രൂപയുടെ സമ്പാദ്യത്തിന് ഉടമയാകാം. ഈ നിക്ഷേപം 15 വർഷത്തേക്ക് തുടരും. നിങ്ങൾക്ക് ഇവിടെ 20 ശതമാനം വാർഷിക വരുമാനം ലഭിക്കുകയാണെങ്കിൽ, 15 വർഷത്തിനുള്ളിൽ നിങ്ങളുടെ നിക്ഷേപം ഏകദേശം 34 ലക്ഷം രൂപയായി ഉയരും. 15 വർഷത്തിനുള്ളിൽ നിങ്ങൾ ആകെ  നിക്ഷേപിക്കുന്നത് 5.40 ലക്ഷം രൂപയാണ്. അത് നിക്ഷേപകാലാവധി കഴിയുന്നതോടെ 34 ലക്ഷം രൂപയായി ഉയരും. ഇതിനർത്ഥം നിങ്ങൾ മൊത്തം 28.60 ലക്ഷം രൂപ സമ്പാദിക്കുമെന്നാണ്.

ഓരോ മാസവും മ്യൂച്വൽ ഫണ്ടിൽ കുറച്ച്  തുക നിക്ഷേപിക്കുന്നതിലൂടെ നിങ്ങൾക്ക് ഒരു വലിയ ഫണ്ട് സൃഷ്ടിക്കാനാകും. മ്യൂച്വൽ ഫണ്ടുകളുടെ ഏറ്റവും വലിയ നേട്ടം ഇവിടെ നിങ്ങളുടെ പണം വിവിധ കമ്പനികളിൽ നിക്ഷേപിക്കപ്പെടുന്നു എന്നതാണ്, ഉദാഹരണത്തിന് നിങ്ങളുടെ പണം വ്യത്യസ്ത സ്റ്റോക്കുകളിലും ബോണ്ടുകളിലും നിക്ഷേപിക്കപ്പെടുന്നു. ഇതിന്റെ പ്രയോജനം, ഒരു കമ്പനിയിൽ നിക്ഷേപിച്ച പണം നഷ്ടമായാലും ബാക്കി സ്ഥലത്ത് നിന്ന് ലഭിക്കുന്ന ലാഭംകൊണ്ട് അത് നികത്താനാകും.

മികച്ച വരുമാനം നൽകുന്ന ഫണ്ടുകൾ – ചില മ്യൂച്വൽ ഫണ്ട് സ്കീമുകൾ 15 മുതൽ 20 വർഷത്തിനുള്ളിൽ നിക്ഷേപകർക്ക് 20 ശതമാനത്തിലധികം വരുമാനം നൽകി. സുന്ദരം മിഡ്‌ക്യാപ് ഫണ്ടിൽ 25.64%, ആദിത്യ ബിർള സൺ ലൈഫ് ഇക്വിറ്റി ഫണ്ടിൽ 18.80%, ഡിഎസ്പി വേൾഡ് ഗോൾഡ് ഫണ്ട് 20%, നിപ്പോൺ ഇന്ത്യ യുഎസ് ഇക്വിറ്റി ഓപ്പർച്യുണിറ്റി ഫണ്ടിന് ഏകദേശം 17% വരുമാനം ലഭിച്ചു. (എങ്കിലും നിക്ഷേപം നടത്തുന്നതിന് മുമ്പ്, നിങ്ങളുടെ സാമ്പത്തിക ഉപദേഷ്ടാവിൽ നിന്ന് വിവരങ്ങൾ തേടുക).

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here