റിയാദ്: സൗദിക്ക് നേരെ ഹൂത്തികൾ യമൻ അതിർത്തിക്കുള്ളിൽ നിന്നയച്ച സ്ഫോടക വസ്തുക്കൾ നിറച്ച ഡ്രോൺ സഖ്യ സേന തകർത്തതായി സഖ്യ സേനാ വാക്താവ് കേണൽ തുർക്കി അൽ മാലികി അറിയിച്ചു.
ഹൂത്തികൾ സ്റ്റോക് ഹോം കരാറും ഹുദൈഫ വെടി നിർത്തൽ സന്ധിയും പരസ്യമായി ലംഘിക്കുകയാണെന്നും തുർക്കി അൽ മാൽകി ആരോപിച്ചു.






































