gnn24x7

കൊവിഡ് പ്രതിസന്ധി; ജീവനക്കാരില്‍ കുറച്ചു പേരെ പിരിച്ച് വിടുകയാണെന്ന് അറിയിച്ച് ദുബായ് എമിറേറ്റ്‌സ് എയര്‍ലൈന്‍

0
282
gnn24x7

കൊവിഡ് പ്രതിസന്ധിക്കിടയില്‍ ജീവനക്കാരില്‍ കുറച്ചു പേരെ പിരിച്ച് വിടുകയാണെന്ന് അറിയിച്ച് ദുബായ് എമിറേറ്റ്‌സ് എയര്‍ലൈന്‍. ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് നടപടി. കൊവിഡ് പ്രതിസന്ധി കാര്യമായി തങ്ങളെ ബാധിച്ചിട്ടുണ്ടെന്നും നിലവിലെ കുറഞ്ഞ പ്രവര്‍ത്തനങ്ങള്‍ക്ക് അനുസൃതമായി ജീവനക്കാരെ പരിമിതപ്പെടുത്തുകയാണെന്നുമാണ് ദുബായ് എയര്‍ലൈന്‍സ് പറയുന്നത്. എല്ലാ സാഹചര്യങ്ങളും സാധ്യതകളും പരിശോധിച്ച ശേഷമാണ് തീരുമാനമെന്നും കുറച്ചു പേരെ പിരിച്ച വിടുന്നതില്‍ ഖേദമുണ്ടെന്നും കമ്പനിയുടെ പ്രസ്താവനയില്‍ പറയുന്നു.

റോയിട്ടേര്‍സിന്റെയും ബ്ലൂംബര്‍ഗിന്റെയും റിപ്പോര്‍ട്ട് പ്രകാരം ക്യാബിന്‍ ക്രൂ ജീവനക്കാര്‍ക്കാരെയാണ് കൂടുതലും പിരിച്ചു വിടുന്നത്. ചെറിയൊരു ശതമാനം പൈലറ്റുകളും എന്‍ജിനീയര്‍മാരും ഉള്‍പ്പെടുന്നു.

എത്ര ജീവനക്കാരെ പിരിച്ചു വിടുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. ഞായറാഴ്ച തങ്ങളുടെ ജീവനക്കാര്‍ക്കുള്ള ശമ്പളം കുറച്ച കാലയളവ് സെപ്റ്റംബര്‍ വരെ നീട്ടിയതായി കമ്പനി അറിയിച്ചിരുന്നു. ഏപ്രില്‍ മുതല്‍ മൂന്ന് മാസത്തേക്ക് ജൂനിയര്‍ ജീവനക്കാരെ ഒഴിച്ച് മറ്റു ജീവനക്കാര്‍ക്കുള്ള അടിസ്ഥാന വേതനം 25 ശതമാനം മുതല്‍ 50 ശതമാനം വരെ കുറയ്ക്കുന്നെന്നായിരുന്നു കമ്പനി നേരത്തെ അറിയിച്ചത്. 2019-20 സാമ്പത്തിക വര്‍ഷത്തെ കണക്കു പ്രകാരം 60,000 പേരാണ് ദുബായ് എമിറേറ്റ്‌സ് എയര്‍ലൈന്‍സില്‍ ജോലി ചെയ്യുന്നത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here