അബുദാബി: യു.എ.ഇ യിലെ കമ്പനികളില്‍ ഇനിമുതല്‍ വിദേശ നിക്ഷേപത്തിന് വന്‍ സാധ്യതകള്‍ ഒരുങ്ങുന്നു. ഇതു പ്രകാരം പ്രവാസികളായ വിദേശ നിക്ഷേപകര്‍ക്ക് യു.എ.ഇയിലെ കമ്പനികളില്‍ നൂറൂ ശതമാനം വരെ നിക്ഷേപത്തിനുള്ള സാധ്യതകള്‍ തുറന്നു. ഇതോടെ മുന്‍പ് നടക്കാറുള്ളതുപോലെ സ്വദേശികളെ സ്‌പോണ്‍സര്‍മാരാക്കേണ്ടതിന്റെ ആവശ്യകത ഇല്ലെന്ന് സാരം.
ഇതോടെ ഡിസംബര്‍ 1 മുതല്‍ ഈ നിയമം പ്രാബല്ല്യത്തില്‍ വരും. അതോടെ പ്രവേസി നിക്ഷേപകര്‍ക്ക് നൂറു ശതമാനം വരെ ഉടമസ്ഥാവകാശം ലഭിക്കും. പ്രസിഡണ്ട് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ പുറപ്പെടുവിച്ച ഫെഡറല്‍ നിയമത്തിന് അനുസൃതമായാണ് ഈ ഭേദഗതികള്‍ നടന്നിരിക്കുന്നത്.







































