ഫുജൈറ: യു.എ.ഇയിലെ ഫുജൈറയില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
വെള്ളിയാഴ്ച രാവിലെ 6.08 നാണ് ഭൂചലനമുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 3.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലത്തിന്റെ പ്രകമ്പനം 10 കിലോമീറ്റര്‍ ദൂരം അനുഭപ്പെട്ടതായി പ്രദേശവാസികള്‍ പറഞ്ഞു.
സംഭവത്തില്‍ ആളപായമില്ല. കെട്ടിടങ്ങള്‍ക്കും നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടില്ല. എങ്കിലും പ്രദേശത്ത് അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.









































