ഒമാനിൽ സ്വദേശിവൽക്കരണം കൂടുതൽ തൊഴിൽ മേഖലകളിൽ നടപ്പിലാക്കാൻ തൊഴിൽ മന്ത്രാലയം തീരുമാനിച്ചു. ഇത് നടപ്പിൽ വരുന്നതോടെ വിവിധ തൊഴിൽ മേഖലകളിൽ പ്രവാസികൾക്ക് വിലക്ക് നിലവിൽ വരും. 30 വിഭാഗങ്ങളിൽ കൂടി പ്രവാസി തൊഴിലാളികൾക്ക് വിലക്കേർപ്പെടുത്താനും സ്വദേശിവത്കരണം നടപ്പിലാക്കാനുമാണ് തീരുമാനിച്ചിരിക്കുന്നത്. ഈ വർഷം സെപ്റ്റംബർ മുതൽ തീരുമാനം പ്രാബല്യത്തിൽ വരും. സ്വദേശിവത്കരണം നടപ്പിലാക്കാത്ത കമ്പനികളുടെ തൊഴിൽ പെർമിറ്റ് (വീസ) നിരക്ക് ഉയർത്തുന്നത് പരിശോധിക്കാനും മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്.
ഗതാഗതം, ലോജിസ്റ്റിക്സ്, കമ്മ്യൂണിക്കേഷൻസ്, ഇൻഫർമേഷൻ ടെക്നോളജി മേഖലകളിൽ ഘട്ടം ഘട്ടമായി സമ്പൂർണ സ്വദേശിവത്കരണം നടപ്പിലാക്കും. നിലവിൽ സർക്കാർ, സ്വകാര്യ മേഖലയിൽ നൂറ് കണക്കിന് തസ്തികകളിൽ സ്വദേശിവൽക്കരണം ഏർപ്പെടുത്തിയിട്ടുണ്ട്. ഈ വിഭാഗങ്ങളിലൊന്നും പ്രവാസികൾക്ക് ഇപ്പോൾ വീസ അനുവദിക്കുന്നില്ല. കൂടുതൽ മേഖലയിൽ പ്രവാസികൾക്ക് പകരം സ്വദേശികളെ നിയമിക്കുകയും പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നതിനുള്ള മാർഗരേഖ ഗതാഗത, ആശയവിനിമയ, വിവരസാങ്കേതിക മന്ത്രാലയം കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7G