റിയാദ്: യുഎഇയില്‍ 1311 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് രണ്ട് പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണം 647 പേരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 1,495 പേരാണ് രോഗമുക്തി നേടിയത്. ഇതുവരെ 1,74,479 പേരാണ് ആകെ രാഗമുക്തരായത്.
രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 1,98,435 ആയി. നിലവില്‍ 23,309 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയില്‍ തുടരുന്നത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 1.98 കോടി കോവിഡ് പരിശോധനകളാണ് രാജ്യത്ത് നടത്തിയിട്ടുള്ളത്.
അതേസമയം സൗദി അറേബ്യയില്‍ പുതുതായി 189 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ കോവിഡ് കേസുകളുടെ ആകെ എണ്ണം 3,61,725 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 190 പേര്‍ രോഗമുക്തി നേടി. ഇതോടെ രോഗമുക്തരുടെ എണ്ണം 3,52,608 ആയി. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 6159 ആയി ഉയര്‍ന്നു.







































