gnn24x7

മനസ്സിൽ നൂറായിരം പ്രത്യാശകളുമായി ഇന്ന് ക്രിസ്തുമസ്

0
200
gnn24x7

ലോകത്തിന് എന്നെ സമാധാനവും സന്തോഷവും നൽകാൻ വേണ്ടി മിശിഹാ പിറന്നത് തിരുനാൾ ദിവസം ഇന്ന് ലോകം ക്രിസ്മസ് ആഘോഷിക്കുന്നു. കോവിഡിനെ പശ്ചാത്തലം ക്രിസ്മസ് ആഘോഷങ്ങൾക്ക് മങ്ങലേൽപ്പിച്ചു എങ്കിലും മനസ്സിലും വീടുകളിലും നൂറായിരം ക്രിസ്മസ് ആഘോഷങ്ങൾ ആയി ഇത്തവണ ക്രിസ്തുമസ് വീടുകളിൽ മാത്രം ഒതുങ്ങുന്നു. കോവിഡ് പശ്ചാത്തലമുണ്ടായിരുന്നെങ്കിലും കേരളത്തിലെ ഒട്ടുമിക്ക ആരാധനാലയങ്ങളിലും ഇന്ന് നിയന്ത്രണത്തോടെ പ്രാർഥനാ ശുശ്രൂഷകൾ നടത്തി.

പുരോഹിതർ വിശ്വാസികൾക്ക് അ പാതിരാ കുർബാനയും ക്രിസ്മസ് സന്ദേശങ്ങളും നൽകി അടുത്ത നിയന്ത്രണത്തോടെ പള്ളികളിൽ ആരാധകർ സംയമനം പാലിച്ച് മിശിഹായെ ഒരുനോക്ക് തൊഴുത് പ്രാർത്ഥിക്കാൻ എത്തി. തിരുവനന്തപുരത്തെ പട്ടം സെന്റ്മേരീസ് കത്തീഡ്രലിൽ മലങ്കര കത്തോലിക്ക സഭ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ബസേലിയോസ് ക്ലിമ്മീസ് കത്തോലിക്കാ ബാവ പ്രാർത്ഥനകൾക്കും ആരാധനകൾക്കും ഉള്ള മുഖ്യകാർമികത്വം വഹിച്ചു. പാളയം കത്തീഡ്രലിൽ ഡോ.എം. സൂസപാക്യം ആരാധനകൾക്കും കുർബാനയ്ക്കും നേതൃത്വം നൽകി.

മലങ്കര കത്തോലിക്കാ പള്ളികളിൽ ഇതിൽ ആരാധനകളും ശുശ്രൂഷകളും നടന്നു. 50 പേരിൽ കൂടുതൽ എൽ ഇ ആളുകളെ പങ്കെടുപ്പിക്കാൻ വിധത്തിലായിരുന്നു പള്ളികളിലെല്ലാം ചടങ്ങുകൾ നടന്നത് . കടുത്ത നിയന്ത്രണത്തോടെ ഇടവകയിൽ ആർക്കും മറ്റു ശാരീരിക അസ്വാസ്ഥ്യങ്ങളും രോഗങ്ങളും വരാതിരിക്കാൻ എല്ലാ ഇടവകയിലെയും വികാരികളോട് പ്രത്യേകം ശ്രദ്ധ ചെലുത്താൻ നിർദ്ദേശങ്ങൾ നൽകിയിരുന്നു. എല്ലാ പള്ളികളിലും പ്രധാന പ്രാർത്ഥന ലോകസമാധാനത്തിനും ലോകത്തെ രക്ഷിക്കുന്നതിനു വേണ്ടി ആയിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here