gnn24x7

ഡൽഹിയിൽ 50 ലക്ഷം പേർക്ക് ആദ്യഘട്ടമായി വാക്സിനേഷൻ നൽകാനുള്ള നടപടികളായി

0
190
gnn24x7

ന്യൂഡൽഹി: ആദ്യഘട്ടം എന്ന രീതിയിൽ ഡൽഹിയിലെ 50 ലക്ഷം പേർക്ക് വാക്സിനേഷൻ നൽകാനുള്ള നടപടികൾ കൈക്കൊള്ളുകയാണെന്ന് എന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു . ആദ്യഘട്ടത്തിന് ഉള്ള എല്ലാവിധ തയ്യാറെടുപ്പുകളും സർക്കാർ നടത്തിയെന്നാണ് അദ്ദേഹത്തിൻറെ വെളിപ്പെടുത്തൽ . ആദ്യഘട്ടം എന്ന രീതിയിൽ ഇതിൽ പ്രായമുള്ളവർക്കും ആരോഗ്യ പ്രവർത്തകർക്കും ആണ് പ്രാമുഖ്യം നൽകുക. വാക്സിനേഷൻ എത്തിയാൽ ഉടനെ തന്നെ പിന്നെ ഈ പറഞ്ഞ വിഭാഗക്കാർക്ക് അ വാക്സിനേഷൻ എത്തിക്കുവാൻ ഉള്ള സംവിധാനങ്ങൾ എല്ലാം തയ്യാറായി കഴിഞ്ഞു.

ഇതിൻറെ ഭാഗമായി ആർക്കൊക്കെ നൽകണമെന്നുള്ള വ്യക്തമായ ഡാറ്റാ ശേഖരണം നടത്തി കഴിഞ്ഞു. ഇത് പ്രകാരം കണക്കുകൾ കൾ ലഭിക്ക പെട്ട ആളുകളുടെ മൊബൈൽ നമ്പറിലേക്ക് എസ്എംഎസ് വിവരങ്ങൾ വരികയും ആ എസ്എംഎസ് പ്രകാരം എവിടെയാണ് ഏതു ഹോസ്പിറ്റലിലാണ് വാക്സിനേഷൻ നൽകേണ്ട സമയം തീയതിയും ഡേറ്റ് കൃത്യമായി ലഭിക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. Cowon എന്ന് ഡിജിറ്റൽ സംവിധാനത്തിലാണ് ഈ പ്രക്രിയ നടത്തുന്നത്.

വാക്സിനേഷൻ നൽകിയാൽ ഉടൻ ആദ്യഘട്ടത്തിൽ നൽകുന്നവരെ എല്ലാം നിരീക്ഷണത്തിൽ ഉൾപ്പെടുത്തും. ആർക്കെങ്കിലും ഏതെങ്കിലും വിധത്തിലുള്ള ശാരീരിക പ്രശ്നങ്ങളും അലർജികളോ രൂപപ്പെടുകയാണെങ്കിൽ അവരെ ചികിത്സിക്കാനുള്ള സംവിധാനങ്ങളും അതോടൊപ്പം തന്നെ അതാതു ആളുകളുടെ പരിസരത്തെ ഹോസ്പിറ്റലുകളിൽ പ്രത്യേകം സെൻററുകൾ തുറന്നു പ്രവർത്തിക്കും എന്ന് കെജ്‌രിവാൾ അറിയിച്ചു.

മറ്റ് സംസ്ഥാനങ്ങളും ഇത്തരം രീതിയിലുള്ള നടപടിക്രമങ്ങളിലേക്ക് കൊണ്ടിരിക്കുന്നുണ്ട്. കേരളത്തിലും സമാനമായ ആദ്യഘട്ട വിതരണത്തിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങിക്കഴിഞ്ഞു. ഇതിനകം കേരളത്തിലെ ആരോഗ്യ പ്രവർത്തകരുടെ പരിപൂർണ്ണമായ സർക്കാർ സ്വീകരിച്ചു കഴിഞ്ഞു. അധികം താമസിയാതെ വാർഡ് തല അല്ല വിവരശേഖരണത്തിന് കൂടെ 50 വയസ്സിന് മുകളിലുള്ള വർക്കും കുട്ടികൾക്കും ആദ്യഘട്ടം എന്ന രീതിയിൽ ആരോഗ്യ പ്രവർത്തകരോടൊപ്പം വാക്സിനേഷൻ നൽകാനുള്ള നടപടികൾ കേരള സർക്കാരും ആരംഭിച്ചു കഴിഞ്ഞു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here