gnn24x7

ഒമാനില്‍ 1,067 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

0
311
gnn24x7

മസ്‌കത്ത്: ഒമാനില്‍ 1,067 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 74,858 ആയി ഉയര്‍ന്നു. പുതുതായി കോവിഡ് സ്ഥിരീകരിച്ചവരില്‍ 959 പേരും ഒമാന്‍ പൗരന്‍മാരും 108 പ്രവാസികളുമാണ്. കോവിഡ് ബാധിതരായി 12 പേര്‍ കൂടി മരണപ്പെട്ടതായി ഒമാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണസംഖ്യ 371 ആയി. 24 മണിക്കൂറിനിടെ 1,054 പേര്‍ക്ക് കൂടി കോവിഡ് ഭേദമായി. ഇതോടെ രാജ്യത്ത് കോവിഡിനെ അതിജീവിച്ചവരുടെ എണ്ണം 54,061 ആയി ഉയര്‍ന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 3,076 പേര്‍ക്കാണ് കോവിഡ് പരിശോധന നടത്തിയത്. ഇതുവരെ 2,93,802 പേര്‍ക്ക് പരിശോധന പൂര്‍ത്തിയാക്കി. പുതിയതായി 58 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 570 പേരാണ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നത്. ഇതില്‍ 167 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്.

gnn24x7