അബുദാബി: ഇന്ത്യ ഉൾപ്പെടെ വിദേശ രാജ്യങ്ങളിലുള്ള യുഎഇ വീസക്കാർക്ക് അബുദാബിയിൽ തിരിച്ചെത്താൻ ഇന്നു മുതൽ വിദേശകാര്യ മന്ത്രാലയത്തിന്റെ ഐസിഎ (ഫെഡറൽ ഐഡന്റിറ്റി അതോറിറ്റി ആൻഡ് സിറ്റിസൺഷിപ്) അനുമതി വേണ്ട. കാലാവധിയുള്ള വീസയുള്ളവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ അബുദാബി, അൽഐൻ വിമാനത്താവളങ്ങളിൽ ഇറങ്ങാം. ഐസിഎ വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്ത് അനുമതി ലഭിക്കുന്നവർക്കു മാത്രമായിരുന്നു ഇതുവരെ അനുമതി.