റിയാദ്: ഹുറൂബ് ആയവർക്കും ഇഖാമ കാലാവധി അവസാനിച്ചവർക്കും ഫൈനൽ എക്സിറ്റ് ലഭിക്കുന്നതിനുള്ള ഇന്ത്യൻ എംബസിയുടെ പദ്ധതി വിജയം കാണുന്നു.
എംബസി അറിയിപ്പ് പ്രകാരം രെജിസ്റ്റർ ചെയ്ത ഹുറൂബ് പ്രശ്നത്തിൽ പെട്ടവർക്കും ഇഖാമ എക്സ്പയർ ആയവർക്കും സൗദി അധികൃതരുടെ സഹായത്തോടെ എക്സിറ്റ് വിസ നേടിക്കൊടുക്കാൻ എംബസിക്ക് സാധിച്ചതയി ബന്ധപ്പെട്ടവർ അറിയിച്ചു.
ഹുറൂബായ 3032 പേർക്കാണു ഇതിനകം സൗദി അധികൃതർ ഫൈനൽ എക്സിറ്റ് വിസ ഇഷ്യു ചെയ്ത് നൽകിയത്. ഇഖാമ കാലാവധി കഴിഞ്ഞ 549 പേർക്കും ഈ കാലയളവിൽ എക്സിറ്റ് ഇഷ്യു ചെയ്ത് നൽകിയിട്ടുണ്ട്.