തെഹ് രാൻ: ഇസ്രഈലുമായി സമാധാന പദ്ധതിക്ക് ധാരണയായതിനു പിന്നാലെ യു.എ.ഇക്കു നേരെ ഇറാനിൽ നിന്നും ഭീഷണി. തങ്ങളുടെ ചെറുത്തു നിൽപ്പിനായി യു.എ.ഇ ഇപ്പോൾ ഒരു ഉന്നമായി മാറിയിരിക്കുന്നു എന്നാണ് ഇറാനിലെ പത്രമായ കയ്ഹാനിലെ എഡിറ്റോറിയലിൽ പറയുന്നത്. കടുത്ത നിലപാടുള്ള, സർക്കാരിനോട് അടുത്തു നിൽക്കുന്ന ഈ പത്രത്തിലെ എഡിറ്ററെ നിയമിച്ചത് ഇറാൻ പരമോന്നത നേതാവായ അയത്തൊള്ള അൽ ഖംനേഈ ആണ്.
ഫലസ്തീൻ ജനതയോടുള്ള യു.എ.ഇയുടെ ചതി, ചെറിയ, സമ്പന്നമായ, വലിയ രീതിയിൽ സുരക്ഷയെ ആശ്രയിക്കുന്ന ആ രാജ്യത്തെ ന്യായമായ ഉന്നമാക്കി മാറ്റുന്നു, കയ്ഹാന്റെ ആദ്യ പേജ് എഡിറ്റോറിയയിൽ പറയുന്നു.
യു.എ.ഇക്കെതിരെ ഇറാനിൽ നിന്നും വരുന്ന മൂന്നാമത്തെ രൂക്ഷ പ്രതികരണമാണിത്. നേരത്തെ ഇറാൻ പ്രസിഡന്റ് ഹസ്സൻ റുഹാനിയും യു.എ.ഇക്കെതിരെ രംഗത്തു വന്നിരുന്നു.
യു.എ.ഇ ചെയ്തത് വലിയ പിഴവാണെന്ന് റുഹാനി ആരോപിച്ചിരുന്നു.‘ അവര്‍ (യു.എ.ഇ) കരുതിയിരിക്കുന്നതാണ് നല്ലത്. അവര്‍ ഒരു വലിയ തെറ്റ് ചെയ്തു. വഞ്ചനാപരമായ പ്രവൃത്തി. അവരത് മനസ്സിലാക്കുകയും ഈ തെറ്റായ പാത ഉപേക്ഷിക്കുകയും ചെയ്യുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു,’ റുഹാനി പറഞ്ഞു. നേരത്തെ വിഷയത്തില്‍ സമാനമായി ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡും പ്രതികരിച്ചിരുന്നു






































