ദുബായ്: കുവൈറ്റിലെ മുന്‍ എം.പിയും അഭിഭാഷകനുമായ നാസര്‍ അല്‍ ദുവയ്‌ലയെ ആറ് മാസത്തേക്ക് തടവ് ശിക്ഷക്ക് വിധിച്ച് കുവൈറ്റ് കോടതി.
യു.എ.ഇയെ അപമാനിച്ചെന്ന കുറ്റത്തിനാണ് ഇദ്ദേത്തെ ശിക്ഷിച്ചിരിക്കുന്നത്. ജയില്‍ ശിക്ഷയ്‌ക്കൊപ്പം 2,000 കുവൈറ്റ് ദിനാറും പിഴയായി നല്‍കണം. ഫെബ്രുവരിയില്‍ ഇദ്ദേഹത്തെ കുറ്റ വിമുക്തനാക്കിയ ക്രിമിനല്‍ കോടതി വിധി റദ്ദാക്കുകയും ചെയ്തു.
2014 ല്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ യു.എ.ഇക്കെതിരെ നടത്തിയ മോശം പരാമര്‍ശത്തിന്റെ പേരില്‍ യു.എ.ഇ അറ്റോര്‍ണി ജനറല്‍ ആണ് ദുവയ്‌ലക്കെതിരെ കേസ് ഫയല്‍ ചെയ്തത്.
മുസ്ലിം ബ്രദര്‍ഹുഡ് സംഘടനയോട് അനുകൂല നയം സ്വീകരിക്കുന്ന അല്‍ ദുവയ്‌ല നേരത്തെയും സമാന പരാമര്‍ശങ്ങള്‍ നടത്തി വിവാദത്തിലായിരുന്നു. മുന്‍പൊരിക്കല്‍ സൗദി അറേബ്യക്കെതിരായ പരാമര്‍ശത്തിന്റെ പേരില്‍ വിവാദം ഉണ്ടായിരുന്നു.









































