gnn24x7

ആരോഗ്യ മേഖലയിലെ തൊഴിലന്വേഷകർക്കായി ‘ഓപ്പർച്യൂനിറ്റീസ് പ്ലാറ്റ്ഫോം’ പോർട്ടലുമായി ദുബായ്

0
274
gnn24x7

ദുബായിൽ ജോലി അന്വേഷിക്കുന്ന ആരോ​ഗ്യപ്രവർത്തകർക്കായി പുതിയ പോർട്ടൽ ആരംഭിച്ച് ദുബായ് ഹെൽത്ത് അതോറിറ്റി. വേൾഡ് ട്രേഡ് സെന്ററിൽ നടക്കുന്ന അറബ് ഹെൽത്ത് മേളയിലാണ് ഓപ്പർച്യൂനിറ്റീസ് പ്ലാറ്റ്ഫോം എന്ന പേരിൽ പോർട്ടൽ അവതരിപ്പിച്ചത്.നൂതന ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോ​ഗിച്ച് നിയമനപ്രക്രിയ ലളിതമാക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ദുബായിലെ ആശുപത്രികളിലെയും മറ്റ് ആരോ​ഗ്യകേന്ദ്രങ്ങളിലെയും ഒഴിവുകൾ പോർട്ടലിൽ ലഭ്യമാകും. ഉദ്യോ​ഗാർഥികൾക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. തൊഴിലുടമകൾക്ക് നേരിട്ട് ഒഴിവുകൾ പോർട്ടലിൽ ലിസ്റ്റ് ചെയ്യാനും കഴിയും.

അതേസമയം, ദുബായില്‍ ഇ ഹെയിലിങ്ങ് ടാക്‌സികള്‍ക്ക് പ്രിയമേറുന്നതായി റിപ്പോര്‍ട്ട്. യാത്രക്കാരില്‍ കൂടുതല്‍ ആളുകളും ഇ ഹെയ്ല്‍ സേവനങ്ങള്‍ ഉപയോഗിക്കാന്‍ താല്‍പര്യം പ്രകടിപ്പിക്കുന്നത് റോഡിലെ തിരക്കു കുറയ്ക്കാനുള്‍പ്പെടെ സഹായകരമാവുന്നതായും ആര്‍ടിഎ അറിയിച്ചു. യാത്രക്കാര്‍ക്ക് മുന്‍കൂട്ടി ബുക്ക് ചെയ്യാവുന്ന ഇ-ഹെയ്ലിംഗ് ടാക്‌സി സംവിധാനം ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധനവാണ് വന്നതെന്നാണ് ആര്‍ടിഎ അറിയിക്കുന്നത്.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7