റിയാദ്: സൗദി അറേബ്യയുടെ പരമാധികാര സ്വത്ത് ഫണ്ടായ പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് (പിഐഎഫ്) ലുലു ഗ്രൂപ്പില്‍ നിക്ഷേപത്തിനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫ് അലിയുമായി സൗദി സര്‍ക്കാരിനു കീഴിലുള്ള പിഐഎഫ്.
ലുലു ഗ്രൂപ്പ് ചെയര്‍മാൻ എം.എ യൂസഫ് അലിയും സൗദി സര്‍ക്കാരിനു കീഴിലുള്ള പി ഐ എഫും ചര്‍ച്ച നടത്തി വരികയാണ്. നാലോ ആറോ ആഴ്ച മുമ്പാണ് പിഐഎഫും ലുലുവും തമ്മിൽ ചർച്ച തുടങ്ങിയതെന്ന് ഒരു വൃത്തങ്ങൾ അറിയിച്ചു.
നിലവില്‍ സൗദിയില്‍ ലുലു ഗ്രൂപ്പ് ശാഖകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 7.4 ബില്യൺ ഡോളർ വാർഷിക വരുമാനമാണ് ലുലു ഗ്രൂപ്പിന് ഉള്ളതെന്ന് പറയപ്പെടുന്നു. സൗദി വിഷന്‍ 2030 ന്റെ ഭാഗമായി നടക്കുന്ന നിക്ഷേപ, വികസന പ്രവര്‍ത്തനങ്ങളുടെ പ്രധാന ഘടകമാണ് പി.ഐ.എഫ്. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനാണ് പി.ഐ.എഫിന്റെ അധ്യക്ഷന്‍. ഇന്ത്യൻ ശതകോടീശ്വരൻ മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോയിലും പി.ഐ.എഫ് നിക്ഷേപം നടത്തിയിരുന്നു.








































