എംഎ യൂസഫലിയെ അബുദാബി ചേംബർ ഓഫ് കൊമേഴ്സ് ആന്റ് ഇൻഡസ്ട്രിയുടെ വൈസ് ചെയർമാനായി നിയമിച്ചു. അബുദാബി കിരീടാവകാശിയും യുഎഇ സായുധസേന ഉപസര്‍വസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ആണ് ഉത്തരവിറക്കിയത്.
അബുദാബിയുടെ വാണിജ്യ വ്യവസായ രംഗത്ത് നിന്നുള്ള 29 അംഗമാണ് കമ്മിറ്റിയിലുള്ളത്. ഇതിൽ ഏക ഇന്ത്യക്കാരൻ എംഎ യൂസഫലി ആണ്. മൂന്ന് വനിതകളാണ് കമ്മിറ്റിയിലുള്ളത്. നിയമനത്തിൽ അഭിമാനമുണ്ടെന്ന് എംഎ യൂസഫലി അറിയിച്ചു. അബുദാബിയുടെ ദീർഘദർശികളായ ഭരണാധികാരികളോട് നന്ദി രേഖപ്പെടുത്തുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.






































