gnn24x7

എംഎ യൂസഫലിയെ അബുദാബി ചേംബർ ഓഫ് കൊമേഴ്സ് ആന്റ് ഇൻഡസ്ട്രിയുടെ വൈസ് ചെയർമാനായി നിയമിച്ചു

0
256
gnn24x7

എംഎ യൂസഫലിയെ അബുദാബി ചേംബർ ഓഫ് കൊമേഴ്സ് ആന്റ് ഇൻഡസ്ട്രിയുടെ വൈസ് ചെയർമാനായി നിയമിച്ചു. അബുദാബി കിരീടാവകാശിയും യുഎഇ സായുധസേന ഉപസര്‍വസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ആണ് ഉത്തരവിറക്കിയത്.

അബുദാബിയുടെ വാണിജ്യ വ്യവസായ രം​ഗത്ത് നിന്നുള്ള 29 അംഗമാണ് കമ്മിറ്റിയിലുള്ളത്. ഇതിൽ ഏക ഇന്ത്യക്കാരൻ എംഎ യൂസഫലി ആണ്. മൂന്ന് വനിതകളാണ് കമ്മിറ്റിയിലുള്ളത്. നിയമനത്തിൽ അഭിമാനമുണ്ടെന്ന് എംഎ യൂസഫലി അറിയിച്ചു. അബുദാബിയുടെ ദീർഘദർശികളായ ഭരണാധികാരികളോട് നന്ദി രേഖപ്പെടുത്തുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here