മസ്‌കറ്റ്: മലയാളി നഴ്സ് ഒമാനിൽ കോവിഡ് ബാധിച്ചു മരിച്ചു. അടൂര്‍ ആനന്ദപ്പള്ളി കുളഞ്ഞികൊമ്ബില്‍ സാം ജോര്‍ജിന്റെ ഭാര്യയായ ബ്ലെസി സാമാണ്(37) മരിച്ചത്. ഒമാനിലെ സിനാവ് ആശുപത്രിയില്‍ നഴ്സായി സേവനമനുഷ്ഠിക്കുകയായിരുന്നു ബ്ലെസി.
കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ടാഴ്ചയായി ഒമാന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ ഇബ്ര ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ബ്ലെസി. രോഗം മൂര്‍ച്ഛിച്ചതോടെ ചികിത്സക്കായി മസ്‌കറ്റിലെ റോയല്‍ ഹോസ്പിറ്റലിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ഇന്നു രാവിലെയോടെയാണ് മരണം സംഭവിച്ചത്.
വെണ്ണിക്കുളം ഇരുമ്പുകുഴി കുമ്പളോലി കുടുംബാംഗമാണ്. ഭര്‍ത്താവ് സാം ജോര്‍ജും രണ്ടു മക്കളും മസ്‌കറ്റിലെ സ്ഥിരതാമസക്കാരാണ്.
ഇതോടെ ഒമാനിൽ കോവിഡ് ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം 26 ആയി. രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം വീണ്ടും കൂടിവരുകയാണ്. തിങ്കളാഴ്ച വൈകിട്ടത്തെ കണക്കു പ്രകാരം രോഗബാധിതരുടെ എണ്ണം 90222 ആയി ഉയർന്നു. ഒമാനിൽ ഇതുവരെ 790 പേർ രോഗബാധിതരായി മരിച്ചുവെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.