gnn24x7

ടൂറിസ്റ്റ് വിസയ്ക്ക് പുതിയ മാനദണ്ഡങ്ങളിറക്കി ദുബായ്

0
182
gnn24x7

ദുബായ്: ടൂറിസ്റ്റ് വിസയ്ക്ക് പുതിയ മാനദണ്ഡങ്ങളിറക്കി ദുബായ്.  യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് വിസയ്ക്ക് അപേക്ഷിക്കുമ്പോഴുള്ള  നടപടികള്‍ക്ക് സമാനമായ മാറ്റങ്ങളാണ് ഇപ്പോള്‍ വരുത്തിയിരിക്കുന്നത്.

വിസയ്ക്ക് അപേക്ഷിക്കുന്നവര്‍ ആറു മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്‍റ്,  മടക്കയാത്രാ ടിക്കറ്റ്, മടങ്ങിപ്പോകുമെന്ന വാഗ്ദാനപത്രം, താമസിക്കുന്ന ഹോട്ടലിന്‍റെ റിസര്‍വേഷന്‍ തെളിവ് തുടങ്ങിയവ ഹാജരാക്കണം. ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ വരുന്നവര്‍ ഇതിനൊപ്പം ബന്ധുവിന്‍റെ  മേല്‍വിലാസത്തിന്‍റെ തെളിവ്, അവരുടെ എമിറേറ്റ്സ് ഐഡിയുടെ പകര്‍പ്പ് എന്നിവയും നല്‍കണം.

അതേസമയം, രാജ്യത്ത്  തങ്ങുന്നവര്‍   Visit Visa നീട്ടിയെടുക്കാന്‍ നല്‍കുന്ന അപേക്ഷകള്‍ക്കു പുതിയ നിബന്ധനകള്‍ ബാധകമാക്കിയിട്ടില്ല.

യുഎഇയിലേക്ക് ദുബായ് എമിറേറ്റ് മാത്രമായിരുന്നു  ടൂറിസ്റ്റ്  വിസ നല്‍കിയിരുന്നത്.  ദുബായ് വഴി കുവൈത്ത് ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് പോകുന്ന രീതിയും ഇതോടെ അവസാനിക്കും. 

ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് കുവൈത്തിലേക്ക് നേരിട്ടു പ്രവേശനം നല്‍കാത്ത സാഹചര്യത്തില്‍ പലരും ദുബായില്‍ 14 ദിവസം ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി കുവൈത്തില്‍ പോയിരുന്നു.  പുതിയ വിസ നിയന്ത്രണങ്ങള്‍ വന്നതോടെ  ഈ രീതിയും ഇനി അവസാനിക്കും.

Vist, Tourist  visa നിയമം കര്‍ശനമാക്കുന്നതുമായി ബന്ധപ്പെട്ട് ട്രാവല്‍ സ്ഥാപനങ്ങള്‍ക്കും മറ്റും പുതിയ മാര്‍ഗരേഖ അധികൃതര്‍ കൈമാറി. എന്നാല്‍ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായാണ് പുതിയ നീക്കം എന്നാണ് റിപ്പോര്‍ട്ട്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here