gnn24x7

കുവൈത്ത് വിമാനത്താവളത്തിൽ ഡ്രോൺ ആക്രമണം; ദുബായിൽ വ്യോമാക്രമണത്തിൽ നാലുപേർക്ക് പരിക്ക്

0
114
gnn24x7

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തെ ലക്ഷ്യമിട്ട് നടത്തിയ ഡ്രോൺ ആക്രമണത്തിൽ ചില തൊഴിലാളികൾക്ക് പരിക്കേറ്റതായി കുവൈത്ത് സിവിൽ ഏവിയേഷൻ അതോറിറ്റി വ്യക്തമാക്കി. ടെർമിനൽ-1 പാസഞ്ചർ കെട്ടിടത്തിന് ചെറിയ നാശനഷ്‌ടവും സംഭവിച്ചു. അടിയന്തര നടപടികൾ ഉടൻ ആരംഭിക്കുകയും സ്ഥലം സുരക്ഷിതമാക്കുകയും ചെയ്തായി അധികൃതർ വ്യക്തമാക്കി. സ്ഥിതി പൂർണമായും നിയന്ത്രണത്തിലാണെന്നും യാത്രക്കാരുടേയും ജീവനക്കാരുടേയും സുരക്ഷയ്ക്കാണ് മുൻഗണന നൽകുന്നതെന്നും അധികൃതർ അറിയിച്ചു.

Join GNN24X7 IRELAND Whatsapp Group 🔗https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

ദുബായിൽ ഇറാൻ നടത്തിയ വ്യോമാക്രമണത്തിന്റെ ഭാഗമായി നാല് പേർക്ക് പരിക്കേറ്റു. പാം ജുമൈറയിൽ ലേക്ക് ടവറിലെ ഫെയർമണ്ട് ഹോട്ടലിന് സമീപം ആക്രമണവും തുടർന്ന് തീപിടുത്തവുമുണ്ടായി. ലോകത്തെ ഏറ്റവും ഉയരമേറിയ കെട്ടിടങ്ങളിൽ ഒന്നായ ദുബായിലെ ബുർജ് ഖലീഫ പൂർണ്ണമായും ഒഴിപ്പിച്ചു.അടിയന്തര പ്രതികരണ സംഘങ്ങളെ ഭരണകൂടം ഉടൻ വിന്യസിച്ചു.

നിലവിൽ തീ നിയന്ത്രണവിധേയമാക്കിയതായും മേഖല സുരക്ഷിതമാക്കിയതായി യുഎഇ ഭരണകൂടം അറിയിച്ചു.ദുബായിലെ പ്രശസ്തമായ ഹോട്ടലുകളിലൊന്നായ ഫെയർമണ്ടിന് നേരെയാണ് ആക്രമണം ഉണ്ടായത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. യുഎഇ ഇറാനിയൻ ബാലിസ്റ്റിക് മിസൈലുകളുടെ ആക്രമണത്തിന് വിധേയമായതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു.യുഎഇ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഉയർന്ന കാര്യക്ഷമതയോടെ മിസൈലുകളെ നേരിടുകയും നിരവധി മിസൈലുകളെ വിജയകരമായി തകർക്കുകയും ചെയ്തുവെന്ന് യുഎഇ വ്യക്തമാക്കി.

മിസൈലുകളുടെ അവശിഷ്‌ടങ്ങൾ ദുബൈ ബർ ദുബയ്, ബിസിനസ് ബേ, ഇന്റർനാഷനൽ സിറ്റി തുടങ്ങിയ വിവിധ ഭാഗങ്ങളിൽ പതിച്ചതായി പ്രദേശവാസികൾ അറിയിച്ചു. ആളുകൾ പരിഭ്രാന്തരായി. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അനാവശ്യമായി പുറത്തിറങ്ങരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

Follow the GNN24X7 IRELAND channel on WhatsApphttps://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

gnn24x7