gnn24x7

കൊവിഡിന്റെ പശ്ചാത്തലത്തില്‍ സൗദി അറേബ്യയില്‍ ഹജ്ജ് നടത്തുന്നതില്‍ പുതിയ നിബന്ധനകള്‍

0
275
gnn24x7

കൊവിഡിന്റെ പശ്ചാത്തലത്തില്‍ സൗദി അറേബ്യയില്‍ ഹജ്ജ് നടത്തുന്നതില്‍ പുതിയ നിബന്ധനകള്‍. ഹജ്ജിനെത്തുന്നവര്‍ക്ക് മക്കയിലെ സംസം കിണറില്‍ നിന്നും കുടിക്കേണ്ട വിശുദ്ധ ജലം ബോട്ടിലുകളിലാക്കിയാണ് നല്‍കുക. ഒപ്പം ജംറയില്‍ പിശാചിന്റെ പ്രതീകത്തിനു നേരെ കല്ലെറിയുന്ന ചടങ്ങിലെ കല്ലുകള്‍ അണുവിമുക്തമാക്കി നേരത്തെ പായ്ക്ക് ചെയ്ത് തരും. പ്രാര്‍ത്ഥനാ ചരടുകള്‍ ഓരോരുത്തരും കൊണ്ടു വരും.

ജൂണ്‍ 23 നാണ് കൊവിഡ് വ്യാപനം കണക്കിലെടുത്ത് നിബന്ധനകളോടെ ഹജ്ജിന് അനുമതി നല്‍കിയത്. സൗദിയില്‍ താമസിക്കുന്നവര്‍ക്ക് മാത്രമാണ് ഈ വര്‍ഷത്തെ ഹജ്ജില്‍ പങ്കെടുക്കാന്‍ പറ്റുക എന്നാണ് ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചത്. നിലവില്‍ സൗദിയിലുള്ള വിദേശികള്‍ക്കും ഹജ്ജ് നടത്താനാവും.

മുന്‍ വര്‍ഷങ്ങളില്‍ ഒരു വര്‍ഷം ഏകദേശം 20 ലക്ഷത്തിലധികം തീര്‍ത്ഥാടകരാണ് ഹജ്ജിനായി സൗദിയിലെത്തുന്നത്. 12 ബില്യണ്‍ ഡോളറാണ് ഹജ്ജ്, ഉംറ തീര്‍ത്ഥാടനത്തിലൂടെ സൗദി ഖജനാവില്‍ ഒരു വര്‍ഷമെത്തുന്നത്.

gnn24x7