gnn24x7

പ്രവാസികള്‍ക്ക് ഇനി ഇന്ത്യയിലുള്ള സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ വാട്സ്ആപ്പിലൂടെയും ഇമെയിലിലൂടെയും പണമയക്കാം

0
524
gnn24x7

ന്യൂഡല്‍ഹി: പ്രവാസികള്‍ക്ക് ഇനി ഇന്ത്യയിലുള്ള സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ വാട്സ്ആപ്പിലൂടെയും ഇമെയിലിലൂടെയും പണമയക്കാം. 

2018ല്‍ ‘സോഷ്യൽ പേ’ എന്ന പേരില്‍ ICICI ബാങ്ക് ഇത്തരമൊരു സേവനം ആരംഭിച്ചിരുന്നു. ഇതിനായി, മണി ട്രാന്‍സ്ഫര്‍ ആപ്ലിക്കേഷനായ ‘മണി 2 ഇന്ത്യ’യിൽ രജിസ്റ്റർ ചെയ്യുകയാണ് ആദ്യം ചെയ്യേണ്ടത്. 

‘സോഷ്യൽ പേ’ ഉപയോഗിച്ച് പണം അയയ്ക്കേണ്ടത് എങ്ങനെ?

> അയക്കേണ്ട തുക രേഖപ്പെടുത്തുക.

> സ്ക്രീനില്‍ തെളിയുന്ന ‘സോഷ്യല്‍ പേ’ എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക. പാസ്കോഡ് സെറ്റ് ചെയ്ത് മറ്റ് ട്രാന്‍സാക്ഷന്‍ വിവരങ്ങള്‍ നല്‍കുക. 

> വാട്സ്ആപ്, ഇമെയില്‍ എന്നിവയിലൂടെ ലിങ്ക് ഷെയര്‍ ചെയ്യുക. 

> പാസ്കോഡ് പ്രത്യേകം ഷെയര്‍ ചെയ്യുക. 

> ഈ ലിങ്ക് ഉപയോഗിച്ച് സ്വീകര്‍ത്താവിന് അവരുടെ ബാങ്ക് വിവരങ്ങള്‍ നല്‍കാനാകും. 

> സ്വീകര്‍ത്താവ് അക്കൗണ്ട് വിവരങ്ങള്‍ സമര്‍പ്പിച്ചു കഴിഞ്ഞാല്‍ ‘മണി 2 ഇന്ത്യ’ അപ്ലിക്കേഷനിൽ നിങ്ങള്‍ക്ക് ഒരു അറിയിപ്പ് ലഭിക്കും.

അറിയിപ്പ് തിരഞ്ഞെടുത്ത് വിശദാംശങ്ങൾ

സ്ഥിരീകരിക്കുക.M2I അപ്ലിക്കേഷനിൽ 24 മണിക്കൂർ മാത്ര൦ നിലനില്‍ക്കുന്ന ഒരു ലിങ്ക് തയാറാക്കി അത് സോഷ്യൽ മീഡിയ പ്രൊഫൈലിലോ ഇമെയിലിലോ പങ്കിടുകയാണ് ചെയ്യേണ്ടത്. ഇതില്‍ അവരുടെ ബാങ്ക് വിവരങ്ങളും ഉള്‍പ്പെടുത്തേണ്ടതുണ്ട്. പണമയക്കുന്ന വ്യക്തി ഒരു നാലക്ക കോഡ് ലിങ്കിനൊപ്പം സെറ്റ് ചെയ്ത് സ്വീകര്‍ത്താവിന് അയക്കേണ്ടതാണ്. ഇത് വിവരങ്ങള്‍ സ്ഥിരീകരിക്കാന്‍ ആവശ്യമാണ്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here