കുവൈറ്റിലേക്ക് മടങ്ങുന്ന ഗാർഹിക തൊഴിലാളികൾക്ക് ക്വാറന്റൈൻ വേതനം നിഷേധിക്കരുതെന്ന് അധികൃതർ അറിയിച്ചു. വീട്ടുജോലിക്കാരുടെ വളണ്ടിയർ ഗ്രൂപ്പ് ചെയർമാൻ ബാസിം അൽ-ശമ്മാരി, തൊഴിലാളികൾക്ക് ക്വാറന്റൈനിൽ കഴിയുന്ന 14 ദിവസത്തെ മുഴുവൻ ശമ്പളവും നൽകണമെന്ന് നിർദ്ദേശിക്കുകയായിരുന്നു.
അതേസമയം ജോലി സമയത്ത് കോവിഡ് ബാധിച്ചാൽ ഒറ്റപ്പെടലോ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനിലോ കഴിയേണ്ടവരുടെ ശമ്പളം നിഷേധിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്തെ താഴ്ന്ന വരുമാനക്കാരായ തൊഴിലാളികളുടെ അവകാശങ്ങൾ പൂർണമായും സംരക്ഷിക്കപ്പെടണമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, കുവൈത്തിൽ കോവിഡ് വ്യാപനം വളരെ കുറവാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 256 പേർക്ക് രോഗം സ്ഥിരീകരിച്ചു. കൂടാതെ, പ്രതിരോധ കുത്തിവയ്പ്പ് വളരെ ശക്തമായി നടക്കുന്നു. കുവൈറ്റിൽ, 26,68,082 പേർക്ക് ഇതിനകം കോവിഡ് വാക്സിൻ ലഭിച്ചുവെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.





































