അബുദാബി: 72 മണിക്കൂറിനകം യുഎഇയിലേക്കു തിരിച്ചുവരുന്ന വിമാന യാത്രക്കാർക്ക് പ്രത്യേക പിസിആർ ടെസ്റ്റ് എടുക്കേണ്ട ആവശ്യമില്ലെന്ന് ഇത്തിഹാദ് എയർവെയ്‌സ്. നിലവിലുള്ള നടപടി ക്രമങ്ങൾ ഹ്രസ്വകാല യാത്രകൾ നടത്തുന്നവർക്കായി ലഘൂകരിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം.
അബുദാബിയിൽ നിന്നും പുറപ്പെടുമ്പോൾ പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് കയ്യിൽ കരുതണമെന്നാണ് ഇത്തിഹാദിന്റെ നിർദേശം.







































