കൊവിഡ് സാഹചര്യത്തിൽ രോഗികളിൽ നിന്ന് പരിശോധനക്കായി ഒമാനിലെ ചില സ്വകാര്യ സ്ഥാപനങ്ങൾ അമിത നിരക്ക് ഈടാക്കുന്നത് ശ്രദ്ധയിൽപെട്ട സാഹചര്യത്തിൽ നിയമ നടപടികള്‍ ശക്തമാക്കി ഉപഭോക്തൃ സംരക്ഷണ വകുപ്പ്. ജനങ്ങളില്‍ നിന്നും അമിത നിരക്ക് ഈടാക്കിയാല്‍ ശക്തമായ നിയമ നടപടികള്‍ നേരിടേണ്ടി വരുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
ഉപഭോക്തൃ സംരക്ഷണ വകുപ്പ് പുറത്തുവിട്ട ടെസ്റ്റ് നിരക്കുകൾ എല്ലാ സ്വകാര്യ സ്ഥാപനങ്ങളും പിന്തുടരണമെന്ന് അധികൃതര്‍ വ്യക്തമാക്കി. സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളുടെ ചുമതലയുള്ള ഡയറക്ടറേറ്റ് ജനറലും ആരോഗ്യ മന്ത്രാലയവും അംഗീകരിച്ച പരിശോധന നിരക്ക് ട്വിറ്ററിലൂടെയാണ് നിരക്ക് പുറത്തുവിട്ടിരിക്കുന്നത്.
ആർടിപിസിആർ പരിശോധനക്ക് 15 ഒമാൻ റിയാലും ആൻറിജൻ ടെസ്റ്റാണെങ്കിൽ ഏഴു റിയാലുമാണ് നിരക്ക്. കൊവിഡ് പരിശോധനകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിൽ നടക്കുന്ന ചൂഷണം ഒഴിവാക്കാന്‍ ആണ് പുതുയ നടപടി.