ദുബായ്: ദുബൈയിലെ സൈക്കിൾ യാത്രക്കാർക്ക് ദുബൈയിലെ റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) സ്പീഡ് ലിമിറ്റ് ഏർപ്പെടുത്തി. സൈക്കിളുകൾക്ക് മാത്രമായുള്ള ലൈനുകളിൽ 30km/hr സ്പീഡും, കാൽനടക്കാരുള്ള വഴികളിൽ 20km/hr മാണ് വേഗത നിശ്ചയിച്ചിരിക്കുന്നത്. ദുബായ് പൊലീസുമായി സഹകരിച്ച് സൈക്ലിസ്റ്റുകളുടെ സുരക്ഷ ഉറപ്പാക്കാനാണ് ഇങ്ങനെയൊരു നടപടി
“അനുവദനീയമായ സോണുകളിലും ട്രാക്കുകളിലും ബൈക്ക് ഓടിക്കുന്നവർക്ക് വേഗത പരിധി നിശ്ചയിക്കുന്നത് 2015 ലെ എക്സിക്യൂട്ടീവ് കൗൺസിൽ നമ്പർ (10) പ്രമേയത്തിനും ദുബായിൽ സൈക്ലിംഗ് ട്രാക്കുകൾ രൂപകൽപ്പന ചെയ്യുന്നതിനുള്ള ആർടിഎയുടെ മാനദണ്ഡങ്ങൾക്കും കീഴിലുള്ള ആർടിഎയുടെ ഉത്തരവാദിത്വമാണെന്ന്,” ആർടിഎയിലെ ട്രാഫിക് ആൻഡ് റോഡ്‌സ് ഏജൻസി സിഇഒ മൈത ബിൻ അഡായി വ്യക്തമാക്കി.
2020 അവസാനം വരെ ദുബായിലെ സൈക്ലിംഗ് പാതകൾ മൊത്തം 425 കിലോമീറ്റർ ആണ്. ആർടിഎയുടെ പദ്ധതികൾ പ്രകാരം, ദുബായിലെ സൈക്ലിംഗ് ട്രാക്കുകളുടെ മൊത്തം നീളം 2025 ഓടെ 668 കിലോമീറ്ററിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു എന്ന് അധികൃതർ പറഞ്ഞു.
സൈഹ് അസ്സലം, അൽ ഖുദ്ര തുടങ്ങിയ നഗരത്തിന് പുറത്തുള്ള ട്രാക്കുകളിൽ സൈക്കിൾ യാത്രക്കാർക്ക് വേഗത പരിധിയില്ല.