സൗദി: കൊറോണ വൈറസിന്റെ വ്യാപനത്തെയും അതിന്റെ പുതിയ വകഭേദങ്ങളെയും തടയുന്നതിനുള്ള ശ്രമങ്ങൾക്കിടെ രാജ്യം പുറപ്പെടുവിച്ചിരിയ്ക്കുന്ന ചുവന്ന പട്ടികയിലുള്ള രാജ്യങ്ങളിലേക്ക് പോകുന്ന പൗരന്മാർക്ക് സൗദി അറേബ്യ മൂന്ന് വർഷത്തെ യാത്രാ വിലക്ക് ഏർപ്പെടുത്തും.
കോവിഡ് നിയന്ത്രണ നടപടികള്‍ കൂടുതല്‍ കര്‍ശനമാക്കുകയാണ് സൗദി. അഫ്ഗാനിസ്ഥാൻ, അർജന്റീന, ബ്രസീൽ, ഈജിപ്ത്, എത്യോപ്യ, ഇന്ത്യ, ഇന്തോനേഷ്യ, ലെബനൻ, പാകിസ്ഥാൻ, ദക്ഷിണാഫ്രിക്ക, തുർക്കി, വിയറ്റ്നാം, യുണൈറ്റഡ് അറബ് എമിറേറ്റ്സ് തുടങ്ങി നിരവധി രാജ്യങ്ങളിലേക്കുള്ള യാത്ര സൗദി അറേബ്യ നിരോധിച്ചിരിക്കുന്നു.
രാജ്യത്ത് ചൊവ്വാഴ്ച 1,379 പുതിയ COVID-19 അണുബാധകൾ റിപ്പോർട്ട് ചെയ്തു. മൊത്തം 520,774 കോവിഡ് കേസുകളാണ് രാജ്യത്തുള്ളത്. 8,189 കോവിഡ് മരണങ്ങളും.





































