റിയാദ്: സൗദിയിൽ ഇന്ന് 1,629 പേർക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 2,629 പേർ രോഗമുക്തി നേടി. 26 മരണമാണ് കഴിഞ്ഞ 24 മണിക്കൂറിനകം രേഖപ്പെടുത്തിയത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതർ 2,74,219 ഉം സുഖം പ്രാപിച്ചവരുടെ എണ്ണം 2,31,198 മരണ സംഖ്യ 2,842 ഉം ആയി. 40,179 പേർ വിവിധയിടങ്ങളിൽ ചികിത്സയിൽ കഴിയുന്നുണ്ട്. ഇവരിൽ 2,044 പേർ തീവ്ര പരിചരണ വിഭാഗത്തിലാണ്. പുതുതായി നടത്തിയ 51,961 പരിശോധനകൾ ഉൾപ്പെടെ 32,89,692 കോവിഡ് ടെസ്റ്റുകൾ രാജ്യത്ത് നടത്തി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഏറ്റവും കൂടുതൽ ഹുഫൂഫിലാണ്.






































