ജിദ്ദ: കൊറോണ പ്രതിസന്ധി മുലം ഇഖാമ, വിസ കാലാവധികൾ കഴിഞ്ഞവർ അവ പുതുക്കാൻ അബ്ഷിർ വഴിയാണു അപേക്ഷിക്കേണ്ടത് എന്ന തരത്തിൽ ചില വാർത്തകൾ സോഷ്യൽ മീഡിയകളിലൂടെ വ്യാപിക്കുന്നുണ്ട്.
സൗദി ജവാസാത്ത് മേധാവി മേജർ ജനറൽ സുലൈമാൻ അൽ യഹ്യയുടെ കഴിഞ്ഞ ദിവസത്തെ ഒരു പ്രസ്താവനയുമായി ബന്ധപ്പെടുത്തിയാണ് ഈ വാർത്ത പ്രചരിക്കുന്നത്.
അബ്ഷിർ, മുഖീം തുടങ്ങിയ സേവനങ്ങൾ വഴി സാധാരാണ രീതിയിൽ ചില നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സാധിക്കാതെ വരുന്ന സമയത്ത് ജവാസാത്തിൽ നേരിട്ട് പോകാതെ തന്നെ അബ്ഷിറിൻ്റെ മെസ്സേജ് ആൻ്റ് റിക്വസ്റ്റ് സേവനം വഴി അവ പൂർത്തിയാക്കാൻ സാധിക്കുമെന്ന തരത്തിലുള്ള ജവാസാത്ത് മേധാവിയുടെ പ്രസ്താവനയാണു പലരും തെറ്റായ രീതിയിൽ പ്രചരിപ്പിക്കുന്നത്.
അതോടൊപ്പം സൗദിയിലുള്ളവരുടെ ഇഖാമകൾ നിലവിലെ ആനുകൂല്യം വഴി പുതുക്കില്ലെന്ന തരത്തിലുള്ള വാർത്തകളും സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്നുണ്ട്.









































