gnn24x7

ബീച്ചുകളില്‍ കാംപുകളും കൂടാരങ്ങളും സ്ഥാപിച്ച് രാത്രി കഴിഞ്ഞുകൂടുന്നതിന് വിലക്ക് ഏർപ്പെടുത്തി ഷാർജ

0
233
gnn24x7

ഷാർജ; ഷാർജയിൽ ഒറ്റരാത്രികൊണ്ട് ബീച്ച് ക്യാമ്പുകൾക്കും യാത്രക്കാർക്കും നിരോധനം വിലക്ക് നിലനില്‍ക്കുന്നതായി ഷാര്‍ജ ദുരന്ത നിവാരണ വിഭാഗം അറിയിച്ചു. “കൂടുതൽ അറിയിപ്പ് ഉണ്ടാകുന്നതുവരെ രാത്രി ബീച്ചുകളിൽ താമസിക്കുന്നത് നിരോധിച്ചിരിക്കുന്നു.” എന്ന് ഷാർജ പോലീസ് വെള്ളിയാഴ്ച ട്വീറ്റ് ചെയ്തു. കൊവിഡ് വ്യാപനത്തെ തുടർന്നാണ് ഇങ്ങനെ ഒരു നടപടി.

കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു കുടുംബ സമേതം ബീച്ചുകള്‍ സന്ദര്‍ശിക്കുന്നതിന് വിലക്കില്ല. എന്നാൽ ക്യാമ്പ് ഉണ്ടാക്കി ബീച്ചിൽ താമസിക്കുന്നത് അനുവദിക്കുന്നതല്ല. ചട്ടങ്ങൾ ലംഘിക്കുന്നവർക്കെതിരെ പിഴ ചുമത്തുമെന്നും അധികൃതർ അറിയിച്ചു.

മുനിസിപ്പാലിറ്റി അധികൃതരുമായി സഹകരിച്ച് ഷാര്‍ജ പോലീസ് ബീച്ചുകള്‍ പരിശോധന വ്യാപകമാക്കുമെന്നും നിയമം ലംഘിക്കുന്നവര്‍ക്കെതിരേ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം നിയമനടപടി സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നല്‍കി.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here