gnn24x7

ഒമാനിൽ താമസിക്കുന്ന പ്രവാസികളുടെ എണ്ണം രാജ്യത്തെ ജനസംഖ്യയുടെ 40 ശതമാനത്തിൽ താഴെ; അഞ്ച് വർഷത്തിനിടെ ഇതാദ്യം

0
241
gnn24x7

മസ്കറ്റ്: ഒമാനിൽ താമസിക്കുന്ന പ്രവാസികളുടെ എണ്ണം രാജ്യത്തെ ജനസംഖ്യയുടെ 40 ശതമാനത്തിൽ താഴെയായി. അഞ്ച് വർഷത്തിനിടെ ഇതാദ്യമായാണ് ഇത്രയും വലിയ ഇടിവ് രേഖപ്പെടുത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആന്റ് ഇൻഫർമേഷന്റെ കണക്കുകൾ പ്രകാരം, 2020 ജൂലൈ 27 ലെ കണക്കനുസരിച്ച്, ഒമാനിലെ പ്രവാസികൾ രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 39.9 ശതമാനം മാത്രമാണ്.

കഴിഞ്ഞ അഞ്ചുവർഷത്തിനിടയിലെ ഏറ്റവും ഉയർന്ന പ്രവാസി സംഖ്യ 2017 ഏപ്രിലിൽ ആയിരുന്നു, ജനസംഖ്യയുടെ 46 ശതമാനമായിരുന്ന് അന്ന് രേഖപ്പെടുത്തിയത്.

എൻ‌സി‌എസ്‌ഐയിൽ നിന്നുള്ള പുതിയ കണക്കുകൾ പ്രകാരം കഴിഞ്ഞ മാസത്തിൽ മാത്രം 45,000 ൽ അധികം പ്രവാസികൾ ഒമാൻ വിട്ടുപോയിട്ടുണ്ട്. രാജ്യത്തിന്റെ പ്രതിമാസ സ്റ്റാറ്റിസ്റ്റിക്കൽ ബുള്ളറ്റിൻ അനുസരിച്ച്, ജൂൺ അവസാനത്തോടെ രാജ്യത്തെ മൊത്തം ജനസംഖ്യ 4,578,016 ആയിരുന്നു, ജൂലൈ 27 ന് ഇത് 4,536,938 ആയി കുറഞ്ഞു.

ഈ കാലയളവിൽ പ്രവാസികളുടെ എണ്ണം 1,858,516 ൽ നിന്ന് 1,811,619 ആയി കുറഞ്ഞു, അതായത് 46,897 പേരുടെ കുറവ്. മെയ് അവസാനത്തോടെ രാജ്യത്തെ പ്രവാസി ജനസംഖ്യ 1,895,986 ആയിരുന്നത് 37,470 പേർ കുറഞ്ഞ് ജൂൺ അവസാനത്തോടെ 1,858,516 ലെത്തുകയായിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here