ജിദ്ദ: സൗദി അറേബ്യയിലെ ത്വായിഫിന് സമീപം ഉണ്ടായ വാഹന അപകടത്തില്‍ രണ്ടു മലയാളി നഴ്‌സുമാര്‍ മരിച്ചു. കൊല്ലം, ആയൂര്‍ സ്വദേശി സുബി (33) കോട്ടയം, വൈക്കം, വഞ്ചിയൂര്‍ സ്വദേശി അഖില (29) എന്നിവരാണ് അപകടത്തിൽ മരിച്ചത്. ഇവരെ കൂടാതെ പശ്ചിമ ബംഗാൾ സ്വദേശിയായ ഡ്രൈവറും മരിച്ചിട്ടുണ്ട്.
നാട്ടിൽ നിന്നെത്തി ക്വാറന്റൈൻ കഴിഞ്ഞ് ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഡ്രൈവര്‍ ഉള്‍പ്പെടെ എട്ടു പേര്‍ അടങ്ങുന്ന സംഘം സഞ്ചരിച്ച വാൻ ആണ് അപകടത്തിൽ പെട്ടത്. മലയാളികളായ മറ്റു രണ്ടു നഴ്സുമാരെയും തമിഴ്‌നാട്ടുകാരായ മൂന്ന് നഴ്‌സുമാരെയും പരിക്കുകളോടെ ത്വായിഫിലെ ആശുപതിയില്‍ പ്രവേശിപ്പിച്ചിട്ടുമുണ്ട്.
ഡ്രൈവർ ഉറങ്ങി പോയതാണ് അപകട കാരണം. നിയന്ത്രണം വിട്ട വാൻ റോഡിൽ നിന്ന് തെന്നിമാറി താഴ്ചയിലേക്ക് വീഴുകയായിരുന്നു.