ദുബായ്: യുഎഇയിൽ കോവിഡ് ബാധിച്ച് നാലുപേർ കൂടി മരിച്ചു. ഇതോടെ യുഎഇയിൽ മരിച്ചവരുടെ എണ്ണം 20 ആയി. പുതിയതായി 376 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 3736 ആയി. പുതുതായി രോഗം സ്ഥിരകരിച്ചവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതർ അറിയിച്ചു.
ശനിയാഴ്ച മാത്രം 170 പേർ രോഗമുക്തരായി. ഇതുവരെ 588 പേർക്ക് രോഗം ഭേദമായി. നിത്യേന പതിനായിരത്തിൽ അധികം ആളുകളെ പരിശോധനക്ക് വിധേയരാക്കുന്നുണ്ടെന്ന് ആരോഗ്യ രോഗ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
രോഗികളിൽ പ്ലാസ്മ ചികിത്സാ രീതി ഉപയോഗിച്ച് തുടങ്ങിയതായും മന്ത്രാലയം വ്യക്തമാക്കി. രോഗലക്ഷണമുള്ളവർ എത്രയും വേഗം അടുത്തുള്ള കേന്ദ്രത്തിൽ പോയി പരിശോധന നടത്തണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.







































