gnn24x7

13 മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളിലെ പൗരന്മാർക്ക് പുതിയ വിസ നൽകുന്നത് നിർത്തിവെച്ച് യുഎഇ

0
341
gnn24x7

അബുദാബി: ഇറാൻ, തുർക്കി, സിറിയ, സൊമാലിയ എന്നിവയുൾപ്പെടെ 13 മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളിലെ പൗരന്മാർക്ക് പുതിയ വിസ നൽകുന്നത് നിർത്തിവെച്ച് യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ). നവംബർ 18 മുതൽ വിലക്ക് പ്രാബല്യത്തിൽ വന്നിട്ടുണ്ട്.

തുര്‍ക്കി, ഇറാന്‍, യെമന്‍, സിറിയ, ഇറാഖ്, സൊമാലിയ, ലിബിയ, കെനിയ, അഫ്ഗാനിസ്താന്‍, അള്‍ജീരിയ, പാകിസ്താന്‍, ലെബനന്‍, ടുണീഷ്യ എന്നീ രാജ്യങ്ങള്‍ക്കാണ് പുതിയ വിസ നൽകുന്നത് യുഎഇ നിർത്തലാക്കിയത്. കൂടാതെ വിസിറ്റിംഗ് വിസകള്‍ക്കും വിലക്കുണ്ടെന്നാണ് റിപ്പോർട്ട്. എന്നാൽ ഇതിനകം നല്‍കിയ വിസകളില്‍ നിരോധനം ബാധകമല്ലെന്നാണ് റിപ്പോര്‍ട്ട്.

സുരക്ഷാ പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തിയാണ് യു.എ.ഇ നടപടിയെന്നാണ് വിലയിരുത്തല്‍.

gnn24x7